ഓസ്ട്രിയന്‍ ക്നാനായ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ദിന ആഘോഷം ഭംഗിയായി ആചരിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ ഓസ്ട്രിയയിലെ സെന്റ് മേരീസ് ക്നാനായ കമ്മ്യൂണിറ്റിയുടെ ഇടവക ദേവാലയത്തില്‍ ഫാ. ജിജോ ഇലവുങ്കല്‍ചാലില്‍ അച്ചന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സഹകാര്മികനായ ഫാ. ഷൈന്‍ കുര്യനും പങ്കെടുത്തു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പാരിഷ് ഹാളില്‍ നടന്ന എ.കെ.സി.സി.യുടെ നേതൃത്വത്തിലുള്ള പരിപാടി കിഡ്സ് ക്ലബ് കുട്ടികളുടെ ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. പ്രസിഡന്റ് ജോബി മാറമംഗലം എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. തുടര്‍ന്ന് സംഘടനയിലെ സീനിയര്‍ വനിതാ അംഗങ്ങളായ നാന്‍സി മാളിയേക്കലും മോളി മുളക്കലും ചേര്‍ന്ന് ഭദ്രദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് KCWA, Kids Club, KCYL, KCTC തുടങ്ങിയ വിവിധ ഗ്രൂപ്പുകളുടെ കലാപരിപാടികള്‍ അംഗങ്ങള്‍ക്ക് മറക്കാനാവാത്ത അനുഭവമായി. പ്രസ്തുത യോഗത്തില്‍ ഫാ. ഷൈന്‍ കുര്യന് മുഖ്യപ്രഭാഷണം നടത്തി. ഇടവക വികാരി ഫാ. ജിജോ ഇലവുങ്കല്‍ചാലില്‍, ബ്ര. റോബിന് കൂവപ്പള്ളി, KCWA പ്രസിഡന്റ് സജിമോള്‍ വെളുത്തേടത്ത് പറമ്പില്‍, Kids Club പ്രസിഡന്റ് ജെസിന് മണ്ണാറമറ്റത്തില്‍, KCYL പ്രസിഡന്റ് സ്റ്റിന വടക്കുംചേരില്‍ എന്നിവര്‍ അംഗങ്ങള്‍ക്ക് ഈസ്റ്റര്‍ ദിനാശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് ടോമി പിടികപ്പറമ്പില്‍ കുടുംബമേളയെ കുറിച്ച് അവതരണം നടത്തി. ജെസ്സബെല് പെരുന്നിലത്തിന്റെ മോഡറേഷന് ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് മികവേകി. എബി കൊച്ചുപറമ്പില്‍, സണ്ണി അരീച്ചിറക്കാലയില്, റോസ്മേരി വിളങ്ങാട്ടുശ്ശേരിയില്‍ എന്നിവര്‍ സ്റ്റേജ് പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്കി. യോഗത്തില്‍ സെക്രട്ടറി ജൂഡി ചെറുപുഷ്പലയം നന്ദി രേഖപ്പെടുത്തി യോഗം സമാപിച്ചു. പ്രസ്തുത ദിനത്തില്‍ വൈസ് പ്രസിഡന്റ് നിമ്മി കൊച്ചുപറമ്പില്‍, ജോയിന്റ് സെക്രട്ടറി ജിനി തറമംഗലത്തില്‍, ട്രഷറര്‍ ഫിജി ഇലവുങ്കല്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് മാക്കില്‍, അലക്സ് വിളങ്ങാട്ടുശ്ശേരിയില്‍, ജോജന്‍ തറമംഗലത്തില്‍, സ്റ്റീഫന്‍ പുത്തന്‍പുരയ്ക്കല്‍, ജിന്സണ് പെരുന്നിലത്തില്‍, മിഷ മാക്കില്‍, ഫെബീന ഇലവുങ്കല്‍, ജോന തറമംഗലത്തില്‍ എന്നിവര്‍ നേതൃത്വം നല്കി.
ഓസ്ട്രിയന്‍ ക്നാനായ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ദിന ആഘോഷം





