ഡല്‍ഹി ക്‌നാനായ സമൂഹം തീര്‍ത്ഥയാത്ര നടത്തി

ഡി കെ സി എം ചാപ്‌ളിയന്‍സി യുടെ സൗത്ത് സോണിലെയും നോര്‍ത്ത് ഈസ്റ്റ് സോണിലെയും ഇടവക സമൂഹം മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ മീററ്റിലെ സര്‍ദാന ദേവാലയത്തിലേയ്ക്കു തീര്‍ത്ഥയാത്ര നടത്തി. രാവിലെ സൗത്ത് സോണ്‍ ഇടവക വികാരി ഫാ. സുനില്‍ പാറയ്ക്കല്‍, നോര്‍ത്ത് ഈസ്റ്റ് സോണ്‍ ഇടവകവികാരി ഫാ. ബൈജു അച്ചിറത്തലയ്ക്കല്‍ എന്നിവര്‍ ചേര്‍ന്നു ദിവൃബലിയര്‍പ്പിച്ചു. തുടര്‍ന്നു മോണ്‍ ഫോര്‍ട്ടു സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനു ശേഷം നടത്തിയ കായിക മത്സരങ്ങളില്‍ എല്ലാവരും പങ്കെടുത്തു. പരിപാടികള്‍ക്കു വൈദികരോടൊപ്പം സെന്റ് ജോസഫ് കോണ്‍വെന്റിലെ സിസ്റ്റര്‍ കീര്‍ത്തന , സിസ്റ്റര്‍ റ്റോമിത, കൈക്കാരന്‍മാര്‍, കൂടാരയോഗ ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി. മത്സരങ്ങളില്‍ വിജയികളായവര്‍ക്കു സമ്മാനങ്ങള്‍ നല്‍കി പരിപാടികള്‍ സമാപിച്ചു.

 

Previous Post

ഡി.കെ.സി.എമ്മിന് പുതിയ ഭാരവാഹികള്‍

Next Post

25 & 50 വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം നടത്തപ്പെട്ടു

Total
0
Share
error: Content is protected !!