ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അതിരൂപതാതല മത്സരങ്ങള്‍ നടത്തി

കടുത്തുരുത്തി : ക്നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍്റെ 2025 ലെ അതിരൂപതാതല മത്സരങ്ങള്‍ സെന്‍റ് മൈക്കിള്‍സ് ഹൈസ്കൂള്‍ ഹാളില്‍ വച്ച് സംഘടിപ്പിച്ചു. അതിരൂപതാ വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ജോണ്‍സണ്‍ നീലനിരപ്പേല്‍ സമ്മാനദാനം നിര്‍വഹിച്ചു അതിരൂപതാ പ്രസിഡന്‍്റ് ഷൈനി ചൊള്ളമ്പേല്‍, സെക്രട്ടറി സില്‍ജി സജി സി. സൗമി എസ്.ജെ.സി എന്നിവര്‍ പ്രസംഗിച്ചു അതിരൂപതാ ഭാരവാഹികളായ ലൈലമ്മ ജോമോന്‍, അനിമോള്‍ തോമസ്, ലീന ലൂക്കോസ്, ഏലിയാമ്മ ലൂക്കോസ് എന്നിവരും കടുത്തുരുത്തി ഫൊറോന, വിവിധ യൂണിറ്റ് ഭാരവാഹികളും മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. യൂണിറ്റ്, ഫൊറോന തലത്തില്‍ മത്സരിച്ച് വിജയികളായവരാണ് അതിരൂപതാതലത്തില്‍ മത്സരിച്ചത്. മൈലാഞ്ചിയിടില്‍, മെഴുകുതിരി കത്തിക്കല്‍, കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍ എന്നീ ഇനങ്ങളില്‍ ആണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത് വിജയികള്‍ മൈലാഞ്ചിയിടില്‍: 1-ാം സമ്മാനം: വെള്ളൂര്‍ (പിറവം) 2- മള്ളുശ്ശേരി (ഇടയ്ക്കാട്ട്) 3- ഏറ്റുമാനൂര്‍ (കൈപ്പുഴ). സ്പെഷ്യല്‍ ജൂറി അവാര്‍ഡ് : കല്ലറ പുത്തന്‍പള്ളി (കടുത്തുരുത്തി) . മെഴുകുതിരി കത്തിക്കല്‍: 1-സിബിള്‍ ബിനോയി (കാക്കനാട് (പിറവം) 2- എല്‍സി സ്റ്റീഫന്‍ -കല്ലറ ന്യൂ (കടുത്തുരുത്തി) 3- പ്രസന്ന ജെയിംസ് -മകുടാലയം (കൈപ്പുഴ) .കുപ്പിയില്‍ വെള്ളം നിറയ്ക്കല്‍: 1- സിബിള്‍ ബിനോയി -കാക്കനാട് ( പിറവം) 2- മേഴ്സി ജോമോന്‍ -കുറുമുള്ളൂര്‍ ( കൈപ്പുഴ) 3- ജിജി സൈമണ്‍ -പുന്നത്തറ (കിടങ്ങൂര്‍) .

Previous Post

കല്ലറ: മഠത്തിപ്പറമ്പില്‍ കെ.ടി കുഞ്ഞൂഞ്ഞമ്മ

Next Post

ഇന്‍സോള്‍വന്‍സി & ബാങ്ക് റപ്റ്റ്സി നിയമങ്ങളില്‍ എല്‍.എല്‍.എം. ബിരുദം നേടി മാത്യു ജേക്കബ്

Total
0
Share
error: Content is protected !!