ജൂബിലി സംഗമം നടത്തി

തിരൂര്‍: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെ നേതൃത്വത്തില്‍ മടമ്പം ഫൊറോനയിലെ 25, 50 വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം തിരൂര്‍ സെന്റ് അസീസി ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍വച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ വി. കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി. അതിരൂപത ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍, മടമ്പം ഫൊറോന വികാരിയും മലബാര്‍ റീജിയന്‍ ഫാമിലി കമ്മീഷന്‍ ഡയറക്ടറുമായ ഫാ. സജി മെത്താനത്ത്, തിരൂര്‍ സെന്റ് അസീസി ക്‌നാനായ കത്തോലിക്ക പള്ളി വികാരി ഫാ. സജി മേക്കട്ടേല്‍ ഒ.എസ്.ബി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. സി. സ്റ്റാര്‍ലെറ്റ് എസ്.വി.എം, സി. ആന്‍സ് മരിയ എസ്.വി.എം എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. ഫാമിലി കമ്മീഷനംഗം ജോസ് പൂക്കുമ്പേല്‍ നന്ദി പറഞ്ഞു. മടമ്പം ഫൊറോനയിലെ വിവിധ ഇടവകകളില്‍നിന്നായി 50 കുടുംബങ്ങളും ഫൊറോനയിലെ ബഹു. വൈദികരും സംഗമത്തില്‍ പങ്കെടുത്തു.

Previous Post

ഫാ. സുനില്‍ പെരുമാനൂര്‍ ജുവനൈയില്‍ ജെസ്റ്റിസ് ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു

Next Post

ഈശോയുടെ മനുഷ്യാവതാര ജൂബിലി വര്‍ഷം: വിശ്വാസപരിശീലക ക്വിസിലെ വിജയികള്‍

Total
0
Share
error: Content is protected !!