കോട്ടയം: കോട്ടയം അതിരൂപതയുടെ മുഖപത്രം അപ്നാദേശ് എന്ന പേരില്‍ പ്രസിദ്ധീകരണം ആരംഭിച്ചതിന്റെ 75-ാം വാര്‍ഷികം നവംബര്‍ 1-ന് നടക്കും. ഉച്ചകഴിഞ്ഞ് 3-ന് ബി.സി.എം. കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കോട്ടയം അതിരൂപത പ്രോ-പ്രോട്ടോ സെഞ്ചല്ലൂസ് ഫാ. തോമസ് ആനിമൂട്ടില്‍ അദ്ധ്യക്ഷത വഹിക്കും. അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വഹിക്കും. സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. ഫ്രാന്‍സിസ് ജോര്‍ജ് എം.പി., ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഷെവി. അഡ്വ. ജോയി ജോസഫ് കൊടിയന്ത്ര, കെ.സി.സി. അതിരൂപത പ്രസിഡന്റ് ബാബു പറമ്പെടുത്തുമലയില്‍, കെ.സി.ഡബ്ല്യു.എ അതിരൂപത പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, വൈദിക സമിതി സെക്രട്ടറി ഫാ. എബ്രാഹം പറമ്പേട്ട്, വിസിറ്റേഷന്‍ സന്ന്യാസിസമൂഹം സുപ്പീരിയര്‍ ജനറല്‍ സി. ഇമ്മാക്കുലേറ്റ് എസ്.വി.എം., അപ്നാദേശ് ചീഫ് എഡിറ്റര്‍ റവ.ഡോ. മാത്യു കുരിയത്തറ, ന്യൂസ് എഡിറ്റര്‍ പി.സി. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിക്കും. സമ്മേളനത്തില്‍ അപ്നാദേശ് മുന്‍ ചീഫ് എഡിറ്റര്‍മാരെയും ന്യൂസ് എഡിറ്റര്‍മാരെയും ആദരിക്കും.
അപ്നാദേശ് പ്ലാറ്റിനംജൂബിലി സമാപന സമ്മേളനം നവംബര്‍ 1-ന്





