കരുതല്‍ 2025 -എവര്‍ഗ്രീന്‍ കമ്പാനിയന്‍ ഹോം ഹെല്‍ത്ത് & മെഡിക്കല്‍ സര്‍വ്വീസ് ലോഗോ പ്രകാശനം

കടുത്തുരുത്തി: കെ.സി.വൈ.എല്‍ കടുത്തുരുത്തി യൂണിറ്റിന്‍്റേയും, എവര്‍ഗ്രീന്‍ കമ്പാനിയന്‍ ന്‍്റേയും ആഭിമുഖ്യത്തില്‍ ‘കരുതല്‍ 2025’ പ്രോഗ്രാം കടുത്തുരുത്തിയിലെ സെന്‍റ് ജോസഫ് ഓള്‍ഡ് ഏജ് ഹോമില്‍ വച്ച് നടത്തപ്പെട്ടു. കെ.സി വൈല്‍ കടുത്തുരുത്തി യൂണിറ്റിന്‍്റെ പ്രസിഡന്‍്റ് ഗാസ്പര്‍ തോമസ് സജി കളത്തിക്കോട്ടിലിന്‍്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി. വൈല്‍ അതിരൂപതാ പ്രസിഡന്‍്റ് ജോണീസ് പി. സ്റ്റീഫന്‍ ഉദ്ഘാടനം നിര്‍വഹിച്ചു . കടുത്തുരുത്തി വലിയ പള്ളി വികാരി ഫാ ജോണ്‍സണ്‍ നിലാനിരപ്പേല്‍ അനുഗ്രഹ പ്രഭാഷണം നടത്തി .യോഗത്തില്‍ വച്ച് എവര്‍ഗ്രീന്‍ കമ്പാനിയന്‍ ഹോം ഹെല്‍ത്ത് & മെഡിക്കല്‍ സര്‍വ്വീസ് എന്ന സംരംഭത്തിന്‍്റെ ലോഗോ പ്രകാശനം ജോണിസ് പി. സ്റ്റീഫനും , ചാക്കോ ഷിബു ചേനാട്ടുകുഴിയിലും ചേര്‍ന്ന് നിര്‍വഹിച്ചു. കെ.സി.വൈ.എല്‍ സിസ്റ്റര്‍ അ ഡൈ്വസര്‍ സിസ്റ്റര്‍ സിബി , സെന്‍റ് ജോസഫ് ഹോം ഫോര്‍ എല്‍ഡേര്‍ലി ഇന്‍ ചാര്‍ജ് സിസ്റ്റര്‍ സിമോണ എന്നിവര്‍ സംസാരിച്ചു. ജോയല്‍ ജോസ് മൂര്‍ത്തിക്കല്‍ സ്വാഗതവും ജോയേല്‍ റെജി കരോട്ടുപുത്തന്‍പുരയില്‍ നന്ദിയും പറഞ്ഞു.

Previous Post

ജോബി ഊരാളില്‍ 16-ാമത് കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ചെയര്‍പേഴ്‌സണ്‍

Next Post

കെ.സി.വൈ.എല്‍. അതിരൂപത ലീഡര്‍ഷിപ്പ് ക്യാമ്പ് സമാപിച്ചു

Total
0
Share
error: Content is protected !!