ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ കനാനായ കത്തോലിക്കാ ദേവാലയത്തില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളും സമുചിതമായി ആഘോഷിച്ചു വി.കുര്‍ബാഗയെത്തുടര്‍ന്ന് മിഷന്‍ലീഗ് അംഗങ്ങളും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളും പ്രദക്ഷിണമായി ദേവാലയത്തിലെന്തി. ചെമ്മഞ്ഞക്കൊടികളും പുഷ്പങ്ങളുമേന്തിയ കുഞ്ഞു മിഷനറിമാര്‍ക്ക് ഇടവകവികാരി റവ ഫാ. എബ്രഹാം കളരിക്കല്‍ മിഷന്‍ ലീഗിലേക്ക് സ്വാഗതമരുളി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അദ്ദേഹം അനുമോദിച്ചു. സഭയുടെ മിഷന്‍ ചൈതന്യം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുനല്‍കാന്‍ പരിശ്രമിക്കുന്ന മിഷന്‍ ലീഗ് കോര്‍ഡിനേറ്റര്‍മാരെയും അദ്ദേഹം അഭിനന്ദിച്ചു. ക്രമീകരണങ്ങള്‍ക്ക് ഡി. ആര്‍. ഇ. കൊളീന്‍ കീഴങ്ങാട്ട്, മിഷന്‍ലീഗ് ഡയറക്ടര്‍ ആന്‍സി ചേലക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.






