ബ്രിസ്‌ബെന്‍ ഹോളിഫാമിലി ക്‌നാനായ കത്തോലിക്ക മിഷനില്‍ തിരുക്കുടുംബത്തിന്റെ തിരുനാളും ആദ്യകുര്‍ബാന സ്വീകരണവും

ബ്രിസ്‌ബെന്‍ ഹോളിഫാമിലി ക്‌നാനായ കത്തോലിക്ക മിഷനില്‍ തിരുക്കുടുംബത്തിന്റെ തിരുനാളും ആദ്യകുര്‍ബാന സ്വീകരണവും ഒക്‌ടോബര്‍ 18, 19 തീയതികളില്‍ നടക്കും.Woodend സെന്റ് മേരീസ് കാത്തലിക് ചര്‍ച്ചിലാണ് ആദ്യകുര്‍ബാന സ്വീകരണ തിരുക്കര്‍മ്മങ്ങള്‍ നടക്കുക. 18-ാം തീയതി രാവിലെ 9.30 ന് നടക്കുന്ന ആദ്യകുര്‍ബാന സ്വീകരണത്തില്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. ഡാലിഷ് കൊച്ചേരില്‍, ഫാ. ടോമി വട്ടുകുളത്തില്‍, ഫാ. ഷാജു ചാമപ്പാറ ഒ.എസ്.എച്ച് എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. 19 ന് തിരുനാള്‍ ദിനത്തില്‍ റെഡ്ഹില്‍ സെന്റ് ബ്രിജിഡ്സ് കാത്തലിക് ചര്‍ച്ചിലാണ് തിരുക്കര്‍മ്മങ്ങള്‍ നടക്കുക. ഉച്ചക്കഴിഞ്ഞ് 2.30 ന് വികാരി ഫാ. പ്രിന്‍സ് തൈപ്പുരയിടത്തില്‍ തിരുനാളിന് കൊടിയേറ്റും. തുടര്‍ന്ന് തിരുനാള്‍ റാസയ്ക്ക് മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ. ടോമി വട്ടുകുളത്തില്‍ സി.എം.ഐ, ഫാ. വര്‍ഗീസ് വിതയത്തില്‍ എം.എസ്.റ്റി, ഫാ. ജെയിംസ് അമ്പഴത്തിങ്കല്‍, ഫാ. ഷാജു ചാമപ്പാറ എന്നിവര്‍ സഹകാര്‍മ്മികര്‍ ആയിരിക്കും. 5 ന് പ്രദിക്ഷണം & സ്‌കോട്ടീഷ് ബാന്റ്, 6 ന് വിശുദ്ധ കുര്‍ബാനയുടെ വാഴ്‌വ്, 6.30 ന്  സ്‌നേഹവിരുന്ന്. തിരുനാള്‍ ദിനത്തില്‍ 25 വര്‍ഷത്തില്‍ കൂടുതലായി വിവാഹ ജീവിതം നയിക്കുന്ന ദമ്പതികളെയും കൂടാതെ നാലു കുട്ടികളില്‍ കൂടുതലുള്ള കുടുംബങ്ങളെയും മാര്‍ മാത്യൂ മൂലക്കാട്ട് ആദരിക്കും.

Previous Post

ഹ്യൂസ്റ്റനില്‍ പ്രധാന തിരുനാളിന് തുടക്കമാകുന്നു

Next Post

കാന്‍സര്‍ രോഗ ചികിത്സാ വേളയില്‍ രോഗികള്‍ വൈകാരിക സമ്മര്‍ദ്ദവും സാമൂഹിക ഒറ്റപ്പെടലും അനുഭവിക്കുന്നതായി പഠനം

Total
0
Share
error: Content is protected !!