കെ.സി.വൈ.എല്‍. മലബാര്‍ റീജിയണ്‍ സുവര്‍ണ്ണ ജൂബിലി ഉദ്ഘാടനം നടത്തി

രാജപുരം: കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ സുവര്‍ണ്ണ ജൂബിലി കെ.സി.വൈ.എല്‍ രാജപുരം ഫൊറോനയുടെ സഹകരണത്തോടുകൂടി രാജപുരം യൂണിറ്റില്‍ വെച്ച് നടത്തി.
മലബാര്‍ റീജിയണ്‍ ഡയറക്ടര്‍ തോമസ് ചാക്കോ ഓണശ്ശേരില്‍ പതാക ഉയര്‍ത്തി . രാജപുരം ഫൊറോന ചാപ്ളയിന്‍ ഫാ. സനീഷ് കയ്യാലക്കകത്ത് സ്വാഗതം പറഞ്ഞു. രാജപുരം ഇടവക അസി. വികാരി ഫാ. ഒനായി മണക്കുന്നേല്‍ പ്രാരംഭ പ്രാര്‍ത്ഥന നയിച്ചു. ഫാ. ജിന്‍സ് നെല്ലിക്കാട്ടില്‍ ‘ക്നാനായ ആചാരങ്ങളും യുവജനങ്ങളും’ എന്നീ വിഷയത്തില്‍ ഇന്‍്ററക്റ്റീവ് സെഷന്‍ നടത്തി. മടമ്പം ഫൊറോന വികാരി ഫാ. സജി മെ ത്താനത്ത് രചിച്ച ജൂബിലി ഗാനം മലബാര്‍ റീജിയണിലെ 50 യുവജനങ്ങളെ അണിനിരത്തിക്കൊണ്ട് പാടി പ്രകാശനം ചെയ്തു.

കെ.സി.വൈ.എല്‍. മലബാര്‍ റീജിയണിന്‍്റെ 50 വര്‍ഷത്തെ ചരിത്രം കെ.സി.വൈ.എല്‍. മാലക്കല്ല് യൂണിറ്റ് ഡയറക്ടര്‍ സാലു അയലാറ്റില്‍ അവതരിപ്പിച്ചു. കെ.സി.വൈ.എല്‍. മലബാര്‍ റീജിയണ്‍ പ്രസിഡന്‍്റ് ജാക്സണ്‍ സ്റ്റീഫന്‍ മണപ്പാട്ട് അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സെഞ്ചുലൂസും  ദീപക എം.ഡിയുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ജൂബിലി ലോഗോയും ആപ്തവാക്യവും കെ.സി.വൈ.എല്‍. അതിരൂപത പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫനും മാര്‍ഗ്ഗരേഖ കെ.സി.വൈ.എല്‍. അതിരൂപത ചാപ്ളയിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയും പ്രകാശനം ചെയ്തു.

രാജപുരം ഫൊറോന വികാരി ഫാ. ജോസ് അരിച്ചിറ, കെ.സി.സി മലബാര്‍ റീജിയണ്‍ പ്രസിഡന്‍്റ് ജോസ് കണിയാംപറമ്പില്‍, കെ.സി. ഡബ്ള്യു.എ പ്രസിഡന്‍്റ് ബിന്‍സി ഷിബു മാറികവീട്ടില്‍, സി. ഷാന്‍്റി എസ്.വി.എം എന്നിവര്‍ പ്രസംഗിച്ചു. കെ.സി.വൈ.എല്‍. മലബാര്‍ റീജിയണ്‍ ചാപ്ളയിന്‍ ഫാ. സൈജു മേക്കര ആമുഖപ്രഭാഷണവും കെ.സി.വൈ.എല്‍. മലബാര്‍ റീജിയണ്‍ സെക്രട്ടറി അലന്‍ ബിജു സ്വാഗതവും കെ.സി.വൈ.എല്‍. രാജപുരം ഫൊറോന പ്രസിഡന്‍്റ് ബെന്നറ്റ് പി ബേബി നന്ദിയും പറഞ്ഞു.
പൊതുസമ്മേളനത്തില്‍ ജൂബിലി ലോഗോ ഡിസൈന്‍ ചെയ്ത ക്രിസ്റ്റി ഷാജന്‍, ജൂബിലി ഉദ്ഘാടനം ഏറ്റെടുത്ത രാജപുരം ഫൊറോന സമിതി, Step Up Dance reel, വൃക്ഷത്തൈ , തണല്‍ എന്നീ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് അനുമോദനങ്ങള്‍ നല്‍കി.

വിവിധങ്ങളായ യൂണിറ്റുകളില്‍ നിന്നും ഫൊറോനകളില്‍ നിന്നും യുവജനങ്ങള്‍ അവതരിപ്പിച്ച കള്‍ച്ചറല്‍ പ്രോഗ്രാമുകളും നടന്നു.മലബാര്‍ റീജിയണ്‍ സമിതി അംഗങ്ങളായ അനീറ്റ ബിജു, ജ്യോതിസ് തോമസ്, അഖില്‍ തോമസ്, സി. സുനി എസ്.വി.എം , രാജപുരം ഫൊറോന സമിതി അംഗങ്ങളായ ഫാ. സനീഷ് കയ്യാലക്കകത്ത്, ബെനറ്റ് പി ബേബി, ടെസ്ളിന്‍ തോമസ്, ആല്‍ബിന്‍ ജോജോ, ജെറീന ജോണ്‍, ആല്‍ബിന്‍ ജോര്‍ജ്, ലിജോ വെളിയംകുളത്തില്‍, സി. ഷാന്‍്റി എസ്.വി.എം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Previous Post

kickoff catechism classes

Next Post

ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ക്കെതിയുള്ള പൊതുവിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പിന്‍വലിക്കണം : കോട്ടയം അതിരൂപതാ ജാഗ്രതാസമിതി

Total
0
Share
error: Content is protected !!