ഡാളസ്സ് ക്രിസ്തുരാജ ദൈവാലയത്തില്‍ ‘ഫാമിലി ഫെയ്ത് ഡേ’

ഡാളസ്സ്: ക്രിസ്തുരാജ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ഫാമിലി ഫെയ്ത് ഡേ ആഘോഷിക്കുന്നു. ഒക്ടോബറിലെ ആദ്യ ഞായര്‍ ഒക്ടോബര്‍ 5ന് രാവിലെ 9 മണിക്ക് കുടുംബസമേതമുള്ള ദിവ്യകാരുണ്യ ആരാധനയും വി. കുര്‍ബ്ബാനയും നടത്തപ്പെടും. അന്നേ ദിവസം ഒക്ടോബര്‍ മാസം ജന്മദിനവും വിവാഹ വാര്‍ഷികം ആഘോഷിക്കുന്നവരെയും പ്രത്യേകം ആദരിക്കുകയും പുതിയ ഇടവകാംഗമായും അതിഥികളായും എത്തിയിരിക്കുന്നവരെ പ്രത്യേകമായി അന്ന് പരിചയപ്പെടുത്തും. തുടര്‍ന്ന് കുട്ടികള്‍ക്ക് വിശ്വാസ പരീശീലനവും മുതിര്‍ന്നവര്‍ക്ക് സ്‌നേഹ കൂട്ടായ്മയും നടത്തപ്പെടും.

Previous Post

പാലത്തുരുത്ത്: ഇലയ്ക്കാട്ട് മേരി തോമസ്

Next Post

Knanaya Region celebrates Vincent de Paul Day

Total
0
Share
error: Content is protected !!