രാജപുരം ഫോറോനായിലെ പന്ത്രണ്ടാം ക്ലാസ്സിലെ കുട്ടികള്‍ക്കായുള്ള സീലോഹ പ്രോഗ്രാം കള്ളാര്‍ സെന്റ്. തോമസ് ക്നാനായ കത്തോലിക്ക പള്ളിയില്‍വെച്ച് നടത്തപ്പെട്ടു. മലബാര്‍ റീജിയണ്‍ കാറ്റക്കിസം ഡയറക്ടര്‍ ഫാ. സൈജു മേക്കര ഏവരെയും സ്വാഗതം ചെയ്തു. കള്ളാര്‍ സെന്റ്. തോമസ് ക്നാനായ കത്തോലിക്ക പള്ളി വികാരി ഫാ. ജോബിന് പ്ലാച്ചേരിപുറത്ത് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു . കള്ളാര്‍ ഇടവകാംഗമായ അരുണ്‍ ടോജി ചാഴിശ്ശേരില്‍ നന്ദി അര്‍പ്പിച്ചു. അദ്ധ്യാപകനും മോട്ടിവേഷന്‍ സ്പീക്കറുമായ ലിന്റോ മാത്യു എടച്ചേരില്‍ ക്ലാസ്സുകള്‍ നയിച്ചു. 88 കുട്ടികളും 11 അധ്യാപകരും പങ്കെടുത്തു.






