2025 ജൂലൈ 31നു വ്യാഴാഴ്ച ലെയോ പതിനാലാമന്‍ പാപ്പ വിശുദ്ധ ജോണ്‍ ഹെന്‍ട്രി ന്യൂമാനെ കത്തോലിക്കാ സഭയിലെ മുപ്പത്തിയെട്ടാമത് വേദപാരംഗതന് ആക്കുവാനുള്ള തീരുമാനം അംഗീകരിച്ചു. ഇന്നു രാവിലെ വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള ഡികാസ്ട്രിയുടെ ഫ്രീഫെക്ട് കര്‍ദ്ദിനാള്‍ മാര്‍സെല്ലോ സെമെറാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പത്തൊമ്പതും നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മുന്‍ ആംഗ്ലിക്കന്‍ വൈദീകതും കത്തോലിക്കാ വിശ്വാസത്തിലേക്കു പരിവര്‍ത്തനം ചെയ്തുമായ കര്‍ദിനാള്‍ ന്യൂമാനെ വേദപാരംഗതനാക്കാനുള്ള തീരുമാനം ലെയോ പതിനാലാമന്‍ പാപ്പ അംഗീകരിക്കുന്നത്. ഇംഗ്ലണ്ടിലെ ഓററ്ററി ഓഫ് ഫിലിപ്പ് നേരിയുടെ സ്ഥാപകനാണ് ജോണ്‍ ഹെന്‍ട്രി ന്യൂമാന്‍
കത്തോലിക്കാ സഭയുടെ രണ്ടായിരം വര്ഷത്തെചരിത്രത്തില് നാലു വനിതകള്‍ ഉള്‍പ്പെടെ മുപ്പത്തിയേഴുപേരെയാണ് വേദപാരംഗതന്/വേദപാരംഗത പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. സഭയുടെ പ്രബോധനങ്ങളിലും ദൈവശാസ്ത്രത്തിലും ആദ്ധ്യാത്മികതയിലും സവിശേഷമായ രീതിയില്‍ സംഭാവനകള്‍ നല്കിയ വിശുദ്ധരെയാണ് വേദപാരംഗത പദവിയിലേക്ക് ഉയര്‍ത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനത്തിന്റെ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
1801ല്‍ ലണ്ടനില്‍ ജനിച്ച ഹെന്ട്രിന്യൂമാന് മാമ്മോദീസാ സ്വീകരിച്ച് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ അംഗമായി. ആംഗ്ലിക്കന്‍ സഭയിലെ പ്രസിദ്ധനായ പുരോഹിതനും ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന ന്യൂമാന്‍ പിന്നീട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു.
1845 ല്‍ ന്യൂമാന്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന ഇറ്റാലിയന്‍ പാഷനിസ്റ്റ് വൈദീകനായിരുന്ന’ ഡോമിനിക് ബാര്ബെരിയോടു തന്നെ കത്തോലിക്കാ സഭയില്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. 1847 കത്തോലിക്കാ സഭയില്‍ പുരോഹിതനായ ന്യൂമാനെ 1879 ലെയോ പതിനാലാമന്‍പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി . ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു ‘Cor ad cor loquitur’ (”Heart speaks to heart’) എന്നതായിരുന്നു അദ്ദേഹത്തിന്റെ ആപ്തവാക്യം. 40 ഈടുറ്റ ഗ്രന്ഥങ്ങളും ഇരുപതിനായിരത്തിലേറെ കത്തുകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
1890 ല്‍ ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണില് മരണമടത്ത കര്‍ദ്ദിനാള്‍ ന്യൂമാനെ 2010 സെപ്റ്റംബര്‍ 19 നു ബനഡിക്ട് പതിനാറാമന്‍ പാപ്പ വാഴ്ത്തപ്പെട്ടവനായും 2019 ഒക്ടോബര്‍ പതിമൂന്നാം തീയതി ഫ്രാന്‍സീസ് പാപ്പ വിശുദ്ധനായും ഉയര്‍ത്തി.
ഫാ. ജയ്സണ്‍ കുന്നേല്‍ mcbs





