കിടങ്ങൂര്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ അനന്തസാധ്യതകളെക്കുറിച്ച് വിശദീകരിക്കാനും, ഗവേഷണ-അക്കാദമിക് രംഗങ്ങളില്‍ AI ഉപയോഗിച്ച് എങ്ങനെ മുന്നേറ്റങ്ങള്‍ സാധ്യമാക്കാം എന്നും ചര്‍ച്ച ചെയ്യാനായി കിടങ്ങൂരിലെ ലിറ്റില്‍ ലൂര്‍ദ് കോളേജ് ഓഫ് നഴ്സിംഗ് സംഘടിപ്പിച്ച ഏകദിന ദേശീയ ശില്പശാല വിജയകരമായി സമാപിച്ചു. ‘DISCOVER AI-EMPOWER TOMORROW’ എന്ന പേരിലായിരുന്നു ശില്പശാല. 2025 ജൂലൈ 26 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 4:30 വരെയായിരുന്നു ശില്പശാല നടന്നത്. സൗജന്യ AI ടൂളുകള്‍ ഉപയോഗിച്ച് ഗവേഷണവും അക്കാദമിക് പഠനവും ത്വരിതപ്പെടുത്തുക എന്നതായിരുന്നു ഈ ശില്പശാലയുടെ പ്രധാന ലക്ഷ്യം. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍, പി.ജി. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഗവേഷകര്‍ എന്നിവരുള്‍പ്പെടെ നിരവധി പേര് ശില്പശാലയില് പങ്കെടുത്തു.
ലിറ്റില്‍ ലൂര്‍ദ് കോളേജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ Dr Sr Joseena, അധ്യക്ഷത വഹിച്ച മീറ്റിംഗ് ലിറ്റില്‍ ലോര്‍ഡ് ഹോസ്പിറ്റല്‍ ഓര്‍ത്തോപീഡിക് സര്ജന് ഡോക്ടര്‍ ജിജോ ജോസ് ഉദ്ഘാടനം ചെയ്തു. MOSC medical College Kozhenchery കമ്മ്യൂണിറ്റി മെഡിസിന് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷാരോണ്‍ ബേസില)യിരുന്നു ശില്പശാല നയിച്ചത്. ശ്രീമതി ജയിന് ജേക്കബ്, ശ്രീമതി. പൂനം മേരി കുര്യന് എന്നിവര്‍ ഫാക്കല്‍റ്റി കോര്‍ഡിനേറ്റര്‍മാരായും പ്രവര്‍ത്തിച്ചു. കോളേജിലെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്ലിന്റെയും (IQAC) ചൈല്‍ഡ് ഹെല്‍ത്ത് നഴ്സിംഗ് വിഭാഗത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ChatGPT, Gemini AI, Grok ഐ, Notebook LM, Perplexity, ഉള്‍പ്പെടെയുള്ള AI ടൂളുകളുടെ ഉപയോഗം, ഗവേഷണ ചോദ്യങ്ങളും ലക്ഷ്യങ്ങളും രൂപീകരിക്കുന്നതിലെ AI-യുടെ പങ്ക്, അക്കാദമിക് എഴുത്തിലെ AI-യുടെ പ്രായോഗിക ഉപയോഗങ്ങള്‍, തുടങ്ങിയ നിരവധി വിഷയങ്ങള്‍ ശില്പശാലയില് വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു.





