ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ.) യുടെ 2025-26 ടേമിലെ പബ്ലിക് റിലേഷന്‍ ഓഫീസറായി ബൈജു ആലപ്പാട്ടിനെ നിയമിച്ചതായി കെ.സി.സി.എന്‍.എ. പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലും ജനറല്‍ സെക്രട്ടറി വിപിന്‍ ചാലുങ്കലും അറിയിച്ചു.
ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ക്നാനായ അസോസിയേഷന്റെ (KCADFW) നിലവിലെ പ്രസിഡന്റായ ബൈജു ആലപ്പാട്ട് കഴിഞ്ഞ രണ്ടു വര്‍ഷവും കെ.സി.സി.എന്‍.എ. PRO ആയി സുസ്ത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചത്.
ബൈജു ആലപ്പാട്ട് ഡാളസ് കമ്മ്യൂണിറ്റിയിലും അമേരിക്കയിലെയും ഇന്ത്യയിലുമായി വിവിധ നഗരങ്ങളിലായി വി വിധങ്ങളായ മേഖലകളില്‍ തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്.
ഐ.ടി രംഗത്തു ദീര്‍ഘകാലമായി പ്രവര്‍ത്തിച്ചു വരുന്ന ബൈജു മള്‍ട്ടിനാഷണല്‍ ഐ.ടി. കോര്‍പറേഷനില്‍ സീനിയര്‍ ഡയറക്ടര്‍ ആയി സേവനമനുഷ്ഠിക്കുന്നു.
ഡാളസ് ക്രിസ്തുതാജ ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ പ്രഥമ മിനിസ്ട്രി കോര്‍ഡിനേറ്ററും മുന്‍ PRO യുമായിരുന്നു.
തൊടുപുഴ മ്രാല ക്നാനായ ഇടവഗംഗമായ ബൈജു ആലപ്പാട്ട്, കഴിഞ്ഞ 12 വര്‍ഷത്തോളമായി കുടുംബത്തോടൊപ്പം ഡാളസില്‍ വസിക്കുന്നു.





