ബിസിഎം കോളേജിലെ സ്ത്രീ ശാക്തീകരണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സമ്പൂര്‍ണ ക്യാമ്പസ് നീന്തല്‍ സാക്ഷരത പദ്ധതിയായ ഷീ സ്വിമ്മിംഗ്, തുറുമുഖ,സഹകരണ മന്ത്രിയായ വി എന്‍ വാസവന് കോളേജ് ചെയര്‍പേഴ്സസണ്‍ നീഹാര ബി ദേവിന് നീന്തല്‍ പഠന സാമഗ്രഹികള്‍ നല്കി കൊണ്ടു ഉദ്ഘാടനം ചെയ്തു. ഗാന്ധിനഗറില്‍ പ്രവര്‍ത്തിക്കുന്ന തോപ്പന്‍സ് അക്വാറ്റിക്സ് എന്ന നീന്തല്‍ പരിശീലന സ്ഥാപനവുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാകുന്നത്. കോളേജിലെ എല്ലാ കുട്ടികളും ഈ പദ്ധതിയുടെ ഭാഗമാകും.ഉച്ചയ്ക്ക് രണ്ടു മുപ്പതു മുതല്‍ നാലു മണിവരെയാണ് പരിശീലനം. 30 കുട്ടികള്‍ അടങ്ങുന്നതാണ് ഒരു ബാച്ച്. ഈ പരിശീലനതോടൊപ്പം തന്നെ ബിസിഎമില് നടത്തുന്ന ഐ എ സ് കോച്ചിംഗ്, പി എസ് സി കോച്ചിംഗ്, എവിയേഷന്‍ അക്കാദമി തുടങ്ങി വിവിധ നൈപുണ്യ പദ്ധതികളെക്കുറിച്ചും പ്രിന്‍സിപ്പല്‍ Dr തോമസ് K.V, ബര്‍സാര്‍ Fr ഫില്‍മോന്‍ കളത്ര, വൈസ് പ്രിന്‍സിപ്പല്‍ പ്രിയ തോമസ് എന്നിവര്‍ ചടങ്ങില്‍ വിശദീകരിച്ചു.





