തെള്ളകം: വിശ്വാസ ജീവിതത്തിലൂടെ വിശുദ്ധിയിലേക്ക് വളരാന്‍ പരിശ്രമിക്കണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍. അതിരൂപതയുടെ വിശ്വാസപരിശീലന വാര്‍ഷികവും ബൈബിള്‍ കമ്മീഷന്‍, മിഷന്‍ലീഗ്, തിരുബാലസഖ്യം എന്നീ സംഘടനകളുടെ പ്രവര്‍ത്തനവര്‍ഷ ഉദ്ഘാടനവും തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. സജി കൊച്ചുപറമ്പില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. വിശ്വാസപരിശീലന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. ജിബിന്‍ മണലോടിയില്‍, വിശ്വാസപരിശീലന കമ്മീഷനംഗം സി. കിരണ്‍ sjc , മിഷന്‍ലീഗ് അതിരൂപത സെക്രട്ടറി എബ്രഹാം സജി, തിരുബാലസഖ്യം സിസ്റ്റര്‍ അഡൈ്വസര്‍ സി. ഡിവീന svm, എന്നിവര്‍ യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അതിരൂപതാ തിരുബാലസഖ്യം ഡയറക്ടര്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ വിശ്വാസ പരിശീലന മാര്‍ഗ്ഗരേഖയുടെയും +1, +2 വിദ്യാര്‍ത്ഥികളുടെ ഉപ പാഠപുസ്തകത്തിന്റെയും അവതരണം നടത്തി. അതിരൂപതാ മിഷന്‍ലീഗ് ഡയറക്ടര്‍ ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ കൃതജ്ഞതയര്‍പ്പിച്ച് സംസാരിച്ചു. ഫാ. ഷെറിന്‍ കുരിക്കിലേട്ട്, മിഷന്‍ലീഗ് ദേശിയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, വിശ്വാസപരിശീലന കമ്മീഷന്‍ അംഗം മാത്യു ജെറി, മിഷന്‍ലീഗ് വൈസ്-ഡയക്ടര്‍ സി. അനു ജോസഫ്, ക്രിസ് സേവി കളപ്പുരത്തട്ടേല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിവിധ ഇടവകകളില്‍നിന്നായി സംഘടനാ ഭാരവാഹികളും പ്രവര്‍ത്തകരുമുള്‍പ്പടെ 450- ഓളം അംഗങ്ങള്‍ പങ്കെടുത്തു.
വിശ്വാസജീവിതത്തിലൂടെ വിശുദ്ധിയിലേക്ക് വളരണം – മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍





