ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന വൈദികരുടെയും സന്യസ്ഥരുടെയും സംഗമം നടത്തി

കോട്ടയം: കോട്ടയം അതിരൂപതയിലെ ആരോഗ്യ പരിപാലന രംഗത്തു ശുശ്രൂഷാ ചെയ്യുന്ന വൈദികരുടെയും സന്യസ്ഥരുടെയും സംഗമം നടത്തി. കോട്ടയം അതിരൂപത ഹെല്‍ത്ത് കമ്മീഷന്റെ നേതൃത്വത്തില്‍ കാരിത്താസ് ഹോസ്പിറ്റലിലെ ഡയമണ്ട് ജൂബിലി ഹാളില്‍ ആരംഭിച്ച പരിപാടിയില്‍ 120 ഓളം സമര്‍പ്പിതരും വൈദീകരും പങ്കെടുത്തു.

രാവിലെ ആരംഭിച്ച പരിപാടിയില്‍ വിവിധ തരത്തിലുള്ള ട്രെയിനിങ് പരിപാടിയും ക്ലാസ്സുകളും ആക്ടിവിറ്റികളും കരുണയോടുകൂടിയ ആരോഗ്യ സേവനത്തിന്റെ പ്രാധാന്യത്തെപ്പറ്റി ഓര്‍മ്മപ്പെടുത്തി.

പരിപാടിയുടെ ഔപചാരികമായി ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നടത്തി. ആരോഗ്യ ശുശ്രൂഷയില്‍ പ്രവര്‍ത്തിക്കുന്നവരുടെ മനോഭാവത്തെ കുറിച്ച് പിതാവ് ഊന്നിപ്പറഞ്ഞു. സമര്‍പ്പിത മനോഭാവത്തോടെ സേവനം തുടരാന്‍ അദ്ദേഹം പങ്കെടുത്തവരെ പ്രേരിപ്പിച്ചു.

അഭി. പണ്ടാരശ്ശേരില്‍ പിതാവിന്റെ നേതൃത്വത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പാനലിസ്റ്റുകള്‍ ആയി, കാരിത്താസ് ഡയറക്ട്രസ് ജനറല്‍ റവ. സി. ലിസ്സി, കിടങ്ങൂര്‍, എല്‍.എല്‍.എം ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ചു റവ. സി. ലത എസ്.വി.എം, മോനിപ്പള്ളി എം.യു.എം ഹോസ്പിറ്റല്‍ ഡയറക്ട്രസ് റവ. സി. പ്രിന്‍സി എസ്.ജെ.സി. എന്നിവര്‍ പങ്കാളികളായ്. വിവിധ ആരോഗ്യ രംഗങ്ങളിലെ അനുഭവങ്ങളും വെല്ലുവിളികളും പങ്കുവെച്ച് പാനലിസ്റ്റുകള്‍ ചര്‍ച്ചയെ സമ്പന്നമാക്കി. തുറന്ന സംവാദഘട്ടത്തില്‍ എല്ലാവരും അവരുടെ അഭിപ്രായങ്ങളും ചിന്തകളും പങ്കു വച്ചു അവസരം ലഭിച്ചു.
കോട്ടയം അതിരൂപതയുടെ കാരുണ്യത്തിന്റെ മുഖമായ കാര്യത്താസ് ആശുപത്രിയില്‍ ആരോഗ്യപരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന വൈദികരുടെയും സന്യസ്തരുടെയും സംഗമം നടത്താന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായും ഇതുവഴി ആരോഗ്യ പരിപാലന രംഗത്ത് പ്രവര്‍ത്തിക്കുന്ന സമര്‍പ്പിതര്‍ക്ക് പുതുചൈതന്യം നല്‍കാന്‍ സാധിച്ചു എന്നും കോട്ടയം അതിരൂപത ഹെല്‍ത്ത് കമ്മീഷന്‍ ചെയര്‍മാനും കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ ഫാ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.

Previous Post

നീറിക്കാട്: മാലിത്തുരുത്തേല്‍ എം.എല്‍ ജോയി

Next Post

40 വര്‍ഷം പൂര്‍ത്തിയാക്കി ജെലീറ്റ പബ്ളിസിറ്റി

Total
0
Share
error: Content is protected !!