മാര്‍ തറയില്‍ മെമ്മോറിയല്‍ സംഘഗാന മത്സരം : കല്ലറ പഴയ പള്ളി ജേതാക്കള്‍

പാലത്തുരുത്ത്: കെ. സി. വൈ. എല്‍. ന്‍്റെ സ്ഥാപകനായ മാര്‍ തോമസ് തറയില്‍ പിതാവിന്‍്റെ 50-ാം മത് ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.സി വൈ.എല്‍ കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തില്‍, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സിസ്റ്റേഴ്സിന്‍്റെ സഹകരണത്തോടെപാലത്തുരുത്ത് സെന്‍്റ് ത്രേസ്യാസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ വെച്ച് സംഘഗാന മത്സരം നടത്തപ്പെട്ടു.
അതിരൂപത ഡയറക്ടര്‍ ഷെല്ലി ആലപ്പാട്ട് , ജോയിന്‍്റ് ഡയറക്ടര്‍ സ്റ്റെഫി തോമസ് എന്നിവര്‍ ചേര്‍ത്ത് പതാക ഉയര്‍ത്തി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. അതിരൂപത ജോയിന്‍്റ് സെക്രട്ടറി ബെറ്റി തോമസ് പുല്ലുവേലില്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.സി.വൈ.എല്‍ അതിരൂപത വൈസ് പ്രസിഡന്‍്റ് നിതിന്‍ ജോസ് പനന്താനത്ത് അധ്യക്ഷത വഹിച്ച യോഗം ഫ്രാന്‍സിസ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്തു. അതിരൂപത ചാപ്ളയിന്‍ ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടിയില്‍ ആമുഖ സന്ദേശം നല്‍കി. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിറക്ട്രസ്ജനറല്‍ സി.ലിസി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. പാലത്തുരുത്ത് യൂണിറ്റിന്‍െറയും കൈപ്പുഴ ഫൊറോനയുടെയും ചാപ്ളയിനുമായ ഫാ.ഫില്‍മോന്‍ കളത്തറ, കൈപ്പുഴ ഫൊറോനാ പ്രസിഡന്‍്റ് ആല്‍ബര്‍ട്ട് ടോമി വടകര എന്നിവര്‍ പ്രസംഗിച്ചു. അതിരൂപത ജോയിന്‍്റ് സെക്രട്ടറി ബെറ്റി തോമസ് സ്വാഗതവും പാലത്തുരുത്ത് യൂണിറ്റ് പ്രസിഡന്‍്റ് കിഷോര്‍ ഷൈജി ഓട്ടപ്പള്ളി നന്ദിയും പറഞ്ഞു.
സംഘഗാനം മത്സരത്തില്‍ വിവിധ യൂണിറ്റുകളില്‍ നിന്നായി 10 ടീമുകള്‍ പങ്കെടുത്തു. കല്ലറ പഴയ പള്ളി ,അരിക്കര , കൈപ്പുഴ യൂണിറ്റുകള്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കിടങ്ങൂര്‍,പടമുഖം, എസ.എച്ച് മൗണ്ട്, കരിപ്പാടം, പൂഴിക്കോല്‍, പാലത്തുരുത്ത് എന്നീ യൂണിറ്റുകള്‍ പ്രോത്സാഹന സമ്മാനത്തിനും അര്‍ഹത നേടി. അതിരൂപത ഭാരവാഹികളായ പ്രസിഡന്‍്റ് ജോണിസ് പി സ്റ്റീഫന്‍ അഡൈ്വസര്‍ സി ലേഖ എസ്.ജെ.സി,പാലത്തുരുത്ത് യൂണിറ്റ് ഡയറക്ടര്‍ ഷൈജി ഓട്ടപ്പള്ളി , അഡൈ്വസര്‍ സി..ഗ്രേസ്മി എസ്.വി.എം, ഭാരവാഹികളായ സാനിയ ജോബി, സോനു സിബി, ഷേബ എലിസബത്ത്, ജേക്കബ് ഷിബു, ഡോണി സൈമണ്‍ ബാബു , കൈപ്പുഴ ഫൊറോനാ ഭാരവാഹികള്‍ ഉള്‍പ്പെടെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

പെന്തക്കുസ്താ തിരുനാള്‍ ആഘോഷിച്ചു

Next Post

രാജപുരം: ചുള്ളിക്കര തേക്കിനിക്കുന്നേല്‍ ചിന്നമ്മ

Total
0
Share
error: Content is protected !!