സ്വാശ്രയസംഘ ലീഡേഴ്‌സ് മീറ്റിങ് നടത്തി മാസ്സ്

കണ്ണൂര്‍:കോട്ടയം അതിരൂപതയുടെ സാമൂഹിക സേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ധനലക്ഷമി ബാങ്കിന്റെ സഹകരണത്തോടെ വനിതാ സ്വാശ്രയസംഘാംഗങ്ങള്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ ക്രെഡിറ്റ് ലിങ്കേജ് വായ്പ നല്കുന്നതിന്റെ ഭാഗമായി മാനന്തവാടി പാവന പാസ്റ്ററല്‍ സെന്ററില്‍വച്ച് പെരിക്കല്ലൂര്‍, പയസ്‌നഗര്‍, തേറ്റമല എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സ്വാശ്രയസംഘ ലീഡേഴ്‌സ് മീറ്റിങ് നടത്തി. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം. യു. പി സ്വാഗതം അറിയിച്ചു. ധനലക്ഷമി ബാങ്ക് മാനന്തവാടി ശാഖ മാനേജര്‍ ഷിബി ജോജോ ക്രെഡിറ്റ് ലിങ്കേജ് വായ്പകളുടെ നിയമപരമായ കാര്യങ്ങള്‍, സ്വാശ്രയസംഘാംഗങ്ങള്‍ക്ക് ലോണ്‍ നല്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്നിവ ലീഡേഴ്‌സിനെ അറിയിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന 40-സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് 40-ലക്ഷം രൂപ വായ്പ അനുവദിച്ചു.

 

 

Previous Post

ഒളശ: കളപ്പുരകുന്നുംപുറത്ത് ലൂക്കോസ്

Next Post

Miami St. Jude Parish ‘Food for the hungry’ Becoming a model

Total
0
Share
error: Content is protected !!