പരിസ്ഥിതി സൗഹാര്‍ദ്ദ ജീവിത രീതികളില്‍ പരിശീലനം നല്‍കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ഗ്രാമങ്ങളില്‍ പരിസ്ഥിതി സൗഹാര്‍ദ്ദ ജീവിത രീതികളില്‍ പരിശീലനം നല്‍കി. മാറുന്ന സാഹചര്യങ്ങളില്‍ പ്രകൃതിയോട് ചേര്‍ന്ന് നിന്നുകൊണ്ട് പഴമയുടെ സുവിശേഷം ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഉദ്ഘാടനം ബൈസണ്‍വാലി ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ ഷൈജു കല്ലുവെട്ടാംകുഴിയില്‍ നിര്‍വഹിച്ചു. ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, സിസ്റ്റര്‍ ലിനറ്റ് എസ് വി എം, മെറിന്‍ എബ്രാഹം, അനിമേറ്റര്‍ ജിന്‍സി ബേബി, മഞ്ജു ജിന്‍സ്, എന്നിവര്‍ പ്രസംഗിച്ചു. വരും ദിനങ്ങളില്‍ കൂടുതല്‍ ഗ്രാമങ്ങളില്‍ പരിശീലനം സംഘടിപ്പിക്കുമെന്ന് ജി ഡി എസ് സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

 

 

Previous Post

ഉഴവൂര്‍: കോഴിംപറമ്പത്ത് കെ.എ ഫിലിപ്പ്

Next Post

Service Day of the Tampa Mission League

Total
0
Share
error: Content is protected !!