ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ അന്താരാഷ്ട്ര വനിതാദിനം വിമന്‍സ് മിനിട്രിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. വി. കുര്‍ബ്ബാനയ്ക്ക് ശേഷം എല്ലാ വനിതകളും സ്ത്രീകളില്‍ അനുഗ്രഹീതയായ പരി. കന്യകാമറിയത്തിന് പുഷ്പങ്ങള്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഇടവകയിലെ ഏറ്റവും മുതിര്‍ന്ന വനിതയെ ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് അദ്ദേഹം പ്രത്യേകം പ്രാര്‍ത്ഥന ചൊല്ലി എല്ലാവരെയും ആശീര്‍വ്വദിച്ചു. തുടര്‍ന്ന് ‘സ്ത്രീ ശാക്തീകരണം കുടുംബത്തില്‍’ എന്ന വിഷയത്തെക്കുറിച്ച് ഫാ. ബിന്‍സ് ചേത്തലില്‍ സെമിനാര്‍ നയിച്ചു. വനിതകളുടെ കുട്ടായ്മയില്‍ നാട്ടില്‍ മരണപ്പെട്ട അമ്മയായ ഷൈനിയുടെയും മക്കളുടെയും ആത്മശാന്തിക്കായി പ്രത്യേകം പ്രാര്‍ത്ഥിച്ചു. പരിപാടികളില്‍ നൂറു കണക്കിന് വനിതകള്‍ പങ്കെടുത്തു. വിമന്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍ മേഴ്സി ചെമ്മലക്കുഴിയുടെ നേതൃത്വത്തിലുളള എക്‌സിക്യുട്ടീവ് അംഗങ്ങള്‍ വനിതാദിനാഘോഷത്തിന് നേതൃത്വം നല്‍കി.