ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ ഈ വര്‍ഷത്തെ പിക്‌നിക്ക് ഏപ്രില്‍ 19 വെള്ളിയാഴ്ച ഉം സലാല്‍ അലിയിലെ ഫാം ഹൗസില്‍ വച്ച് നടത്തി. ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ആരംഭിച്ച പിക്‌നിക്ക് കമ്മിറ്റിയിലെ മുതിര്‍ന്ന അംഗമായ എല്‍സ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സൂരജ് തോമസ് സ്വാഗത പ്രസംഗവും പ്രസിഡണ്ട് ജിജോയ് ജോര്‍ജ്ജ് ആമുഖപ്രസംഗവും പറഞ്ഞു. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ദമ്പതികള്‍ക്കുമായി ഉല്ലാസകരമായ ഗെയിംസ്, QKCYL നടത്തിയ നിധി കണ്ടെത്തല്‍, പുതിയ അംഗങ്ങളെയും നാട്ടില്‍ നിന്ന് വന്ന അതിഥികളെയും പരിചയപ്പെടുത്തല്‍, ഭാഗ്യക്കുറി, ജനകീയ ലേലം തുടങ്ങിയവ നടത്തപ്പെട്ടു. വനിതാ ദിനത്തോടനുബന്ധിച്ച് QKCWA നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിന്റെ വിജയികളെ വൈസ് പ്രസിഡന്റ് സ്‌നേഹ തോമസ് പ്രഖ്യാപിക്കുകയും സമ്മാനവിതരണം നടത്തുകയും ചെയ്തു. അന്ന് ഖത്തര്‍ സംസ്‌കൃതി നടത്തിയ വടംവലി മത്സരത്തില്‍ പങ്കെടുത്ത് നാലാം സ്ഥാനം കരസ്ഥമാക്കി സ്‌പോര്‍ട്‌സ് സെക്രട്ടറി ബിബിന്‍ ഫിലിപ്പിന്റെ നേതൃത്വത്തില്‍ തിരിച്ചെത്തിയ QKCA വടംവലി ടീമിന് ഹൃദ്യമായ സ്വീകരണം നല്‍കി. പിക്‌നിക് കോഓര്‍ഡിനേറ്റര്‍ മാത്യു ജോസ് കൃതജ്ഞത പ്രകാശനം നടത്തി. ഭക്ഷണത്തിനുശേഷം രാത്രി പത്തുമണിയോടുകൂടി പിക്‌നിക് അവസാനിച്ചു. പരിപാടികള്‍ക്ക് ട്രഷറര്‍ സിനി തോമസ്, ജോയിന്റ് സെക്രട്ടറി ജൂബി ലൂക്കോസ്, കള്‍ച്ചറല്‍ സെക്രട്ടറി ജോഷി ജോസഫ്, KCCME പ്രതിനിധി അജയ് പീറ്റര്‍, കമ്മറ്റി അംഗങ്ങളായ തോമസ് മാത്യു, കെന്നഡി ജോസഫ്, ജെന്‍സിന്‍ ജയിംസ്, സിബില്‍ ജോസഫ്, മറ്റു ഭാരവാഹികള്‍, QKCYL ഡിന്‍സണ്‍ കെ ജോണ്‍, ജീമോന്‍ ജെയിംസ്, ആല്‍ബിന്‍ ടോമി, അബിന്‍ തങ്കച്ചന്‍ എന്നിവര്‍ നേതൃത്വം നല്‍കി.