അതിരൂപതാദ്ധ്യക്ഷന്റെ അധികാര വ്യാപനം – കാന്‍ബറ, സിഡ്നി മിഷനുകളില്‍ നിന്നുമുള്ള ഒപ്പുകള്‍ കൈമാറി

ലോകമെമ്പാടുമുള്ള ക്നാനായ കത്തോലിക്കരുടെമേല്‍ കോട്ടയം അതിരൂപതാദ്ധ്യക്ഷന് അജപാലന അധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെ.സി.സിയുടെ നേതൃത്വത്തില്‍ പരിശുദ്ധ സിംഹാസനത്തിനു സമര്‍പ്പിക്കുന്ന നിവേദനത്തിലേക്കായുള്ള ഒപ്പുശേഖരണത്തിന് ഡയാസ്പറയില്‍നിന്ന് ആദ്യപ്രതികരണവുമായി ഓസ്ട്രേലിയയിലെ കാന്‍ബറ, സിഡ്നി ക്നാനായ കാത്തലിക് മിഷനുകള്‍. കാന്‍ബറ സേക്രട്ട് ഹാര്‍ട്ട് ക്നാനായ മിഷനിലെയും സിഡ്നി സെന്റ് ജോസഫ് ക്നാനായ മിഷനിലെയും അംഗങ്ങളുടെയും ഒപ്പുകള്‍ സമാഹരിച്ച് പ്രസ്തുത മിഷനുകളുടെ ചുമതലയുള്ള ഫാ. ഡാലിഷ് കോച്ചേരില്‍ കോട്ടയം അതിരൂപതാ കേന്ദ്രത്തില്‍വച്ച് കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിനു കൈമാറി. കെ.സി.സി ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, എ.ഐ.സി.യു പ്രതിനിധി ബിനു ചെങ്ങളം എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Previous Post

നിത്യവ്രതവാഗ്ദാനവും സെന്റ് തോമസ് അസൈലം ശതാബ്ദി ഉദ്ഘാടനവും

Next Post

ഒളശ: തയ്യില്‍ മാളികയില്‍ കുര്യന്‍ ജേക്കബ്

Total
0
Share
error: Content is protected !!