ജലദിനത്തില്‍ കുടിവെള്ള സ്രോതസുകളുടെ സംരക്ഷണവുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഗ്രാമങ്ങളില്‍ ജലദിനാചരണം നടത്തി. പാഴായി കിടക്കുന്ന കുടിവെള്ള സ്രോതസുകള്‍ വൃത്തിയാക്കിയും സ്രോതസുകളുടെ സംരക്ഷണാര്‍ത്ഥം ചുറ്റുമതിലുകള്‍ നിര്‍മ്മിച്ചുമാണ് ജലദിനാചരണം നടത്തിയത്. ജലസംരക്ഷണത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ജനങ്ങളില്‍ അവബോധം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ്. ജലദിനാചരണം സംഘടിപ്പിച്ചത്. ജലസ്രോതസുകള്‍ വൃത്തിയാക്കിയതോടൊപ്പം അവബോധ ക്ളാസ്സുകള്‍ സംഘടിപ്പിക്കുകയും ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.

 

Previous Post

കുടിയേറ്റദിനം

Next Post

കാരുണ്യദൂത് പദ്ധതി: അവശ്യമരുന്നുകള്‍ വിതരണം ചെയ്തു

Total
0
Share
error: Content is protected !!