ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ അയര്‍ലണ്ട് മേഖലാ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു

കാത്തലിക് വിമെന്‍സ് അസോസിയേഷന്റെ അയര്‍ലണ്ട് മേഖല പ്രവര്‍ത്തനോദ്ഘാടനം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യൂ മൂലക്കാട്ട് ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. തനിമയിലും ഒരുമയിലും വിശ്വാസനിറവിലും കുടുംബത്തെയും സമുദായത്തെയും നയിക്കുവാന്‍ ക്നാനായ വനിതകള്‍ക്കുള്ള വലിയ പങ്ക് വിദേശരാജ്യങ്ങളിലും കുറവു വരാതെ നിര്‍വ്വഹിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.


കെ.സി.ഡബ്ല്യു.എ അയര്‍ലണ്ട് മേഖലാ പ്രസിഡന്റ് മേഴ്‌സി അബ്രഹാം അള്ളുങ്കല്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ അതിരൂപതാ ചാപ്ലെയിനുമായ ഫാ. മൈക്കില്‍ വെട്ടിക്കാട്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട് പ്രീസ്റ്റ് ഇന്‍ചാര്‍ജ് ഫാ. ജിബിന്‍ പാറടിയില്‍, കെ.സി.ഡബ്ല്യു.എ അതിരൂപതാ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, അയര്‍ലണ്ട് ക്നാനായ കാത്തലിക് അസോസിയേഷന്‍ സെക്രട്ടറി ഷാജുമോന്‍ ഒഴുകയില്‍, കെ.സി.ഡബ്ല്യു.എ അയര്‍ലണ്ട് സെക്രട്ടറി അമല സിറിയക്, കെ.സി.എ.ഐ അഡൈ്വസര്‍ കിസാന്‍തോമസ് കുഞ്ചലക്കാട്ട്, അയര്‍ലണ്ട് കെ.സി.വൈ.എല്‍ ഡയറക്ടര്‍ സിന്ധു ബിജു, ബിന്ദു ജോമോന്‍ കാട്ടിപ്പറമ്പില്‍, ഷാനി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. ട്രഷറര്‍ ബിന്ദു ബിനോയി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷാനി മാത്യു, പ്രീനു നോബി എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. ജിന്‍സ് ജോര്‍ജ് യോഗത്തിനുവേണ്ട ടെക്നിക്കല്‍ സപ്പോര്‍ട്ട് നല്‍കി.

Previous Post

അഗതികളായവര്‍ക്കു കൈത്താങ്ങായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി.

Next Post

കെ.സി.ഡബ്ള്യൂ.എ മകുടാലയം യൂണിറ്റ് പ്രവര്‍ത്തന ഉദ്ഘാടനവും വനിതാദിനവും

Total
0
Share
error: Content is protected !!