സെന്റ് മേരീസ് സി.എം.എല്‍. ഭാരവാഹികള്‍ ചുമതലയേറ്റു

ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷന്‍ ലീഗ് (CML) യൂണിറ്റിന്റെ 2026-27 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെയും ഗ്രൂപ്പ് ലീഡര്‍മാരുടെയും സത്യപ്രതിജ്ഞാ ചടങ്ങ് ഒക്ടോബര്‍ 4 ഞായറാഴ്ച കുട്ടികളുടെ ദിവ്യബലിക്കുശേഷം ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടത്തപ്പെട്ടു. ചടങ്ങില്‍ നിലവിലെ സി.എം.എല്‍. പ്രസിഡന്റ് ഐസക് മറ്റത്തില്‍ പുതിയ ഭാരവാഹികളെയും ഗ്രൂപ്പ് ലീഡര്‍മാരെയും വിശ്വാസിസമൂഹത്തിന് പരിചയപ്പെടുത്തി. സി.എം.എല്‍. വാര്‍ഷിക പൊതുയോഗത്തെയും കഴിഞ്ഞ പ്രവര്‍ത്തനവര്‍ഷത്തിലെ തന്റെ അനുഭവങ്ങളെയും കുറിച്ച് അദ്ദേഹം ഹ്രസ്വമായി സംസാരിച്ചു. തുടര്‍ന്ന് പുതിയ നേതൃത്വനിരയെ പരിചയപ്പെടുത്തുകയും അവരുടെ പുതിയ ഉത്തരവാദിത്വങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്തു. സി.എം.എല്‍. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍ പുതിയ ഭാരവാഹികള്‍ക്കും ഗ്രൂപ്പ് ലീഡര്‍മാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പുതിയ നേതൃത്വത്തിന് ആശംസകള്‍ നേര്‍ന്ന അദ്ദേഹം, വിശ്വാസത്തിലും സ്‌നേഹത്തിലും സേവനമനോഭാവത്തിലും വളര്‍ന്ന് സഭയ്ക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന നല്ല നേതാക്കളായി മുന്നേറണമെന്ന് ആഹ്വാനം ചെയ്തു. പുതുതായി ചുമതലയേറ്റ പ്രസിഡന്റ് ഫിലിപ്പ് നെടുംതുരുത്തില്‍ പുത്തന്‍പുരയില്‍ ഹ്രസ്വമായ പ്രസംഗത്തില്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കുകയും ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ ആത്മാര്‍ത്ഥതയോടെയും കൂട്ടായ്മയോടെയും നിര്‍വഹിക്കാനുള്ള പ്രതിബദ്ധത പങ്കുവെക്കുകയും ചെയ്തു. ചടങ്ങിന്റെ ക്രമീകരണങ്ങളും ഏകോപനവും സി.എം.എല്‍. ഡയറക്ടര്‍ ജോജോ ആനാലിലും ബിബി നെടുംതുരുത്തില്‍ പുത്തന്‍പുരയിലും ചേര്‍ന്ന് നിര്‍വഹിച്ചു. പുതിയ ഭാരവാഹികള്‍ പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഫിലിപ്പ് നെടുംതുരുത്തില്‍ പുത്തന്‍പുരയില്‍, വൈസ് പ്രസിഡന്റ് ഇവ ഇവ പ്ലാത്താനത്ത് ,സെക്രട്ടറി മിലാനിയ പാറേല്‍ ,ജോയിന്റ് സെക്രട്ടറി ക്രിസ് തട്ടാമറ്റത്തില്‍ , ട്രഷറര്‍ ഐസക് പുത്തേത്ത്, ജോയിന്റ് ട്രഷറര്‍ റിയ പരമ്പേട്ട് എന്നിവര്‍ ചുമതലയേറ്റു. ഗ്രൂപ്പ് നേതൃത്വത്തിലേക്ക് പുതിയ മുഖങ്ങള്‍ പന്ത്രണ്ട് സി.എം.എല്‍. ഗ്രൂപ്പുകളിലേക്കുള്ള പുതിയ നേതൃത്വവും ചടങ്ങില്‍ ചുമതലയേറ്റു. ഗ്രൂപ്പ് ലീഡര്‍മാരായി സെന്റ് മേരീസ് ഗ്രൂപ്പില്‍ ജോണ്‍ മാപ്ലെറ്റ്, സെന്റ് തോമസ് ഗ്രൂപ്പില്‍ മാത്യു വടക്കേടത്ത്, സെന്റ് സ്റ്റീഫന്‍ ഗ്രൂപ്പില്‍ ജെന്നാ ഇടകരപുത്തന്‍പുരയില്‍, സെന്റ് മൈക്കിള്‍ ഗ്രൂപ്പില്‍ റയാന്‍ പറഞ്ഞാട്ട്, സെന്റ് ഫ്രാന്‍സിസ് ഗ്രൂപ്പില്‍ ജോര്‍ഡന്‍ പുത്തന്‍പുരയില്‍, സെന്റ് ജോണ്‍ വിയാനി ഗ്രൂപ്പില്‍ അലക്‌സ് കൈതമലയില്‍, സെന്റ് ജോണ്‍ പോള്‍ ഗ്രൂപ്പില്‍ സാമുവല്‍ പള്ളിവീട്ടില്‍, സെന്റ് അല്‍ഫോന്‍സ ഗ്രൂപ്പില്‍ ലാന്റന്‍ പെരിങ്ങേലില്‍, സെന്റ് പാദ്രേ പിയോ ഗ്രൂപ്പില്‍ ഷാര്‍ലറ്റ് കൈതക്കാത്തൊട്ടിയില്‍, സെന്റ് ജോസഫ് ഗ്രൂപ്പില്‍ നാഥന്‍ കണിയാംപറമ്പില്‍, സെന്റ് തെരേസ ഗ്രൂപ്പില്‍ ആനി അറയ്ക്കപ്പറമ്പില്‍, സെന്റ് മദര്‍ തെരേസ ഗ്രൂപ്പില്‍ ജെഫിന്‍ വാണിയകുന്നേല്‍ എന്നിവര്‍ ചുമതലയേറ്റു.

അസിസ്റ്റന്റ് ഗ്രൂപ്പ് ലീഡര്‍മാരായി സെന്റ് മേരീസ് ഗ്രൂപ്പില്‍ നീല്‍ വെട്ടിക്കാട്ട്, സെന്റ് തോമസ് ഗ്രൂപ്പില്‍ ടെസ്സിയ കൊളാടിയില്‍, സെന്റ് സ്റ്റീഫന്‍ ഗ്രൂപ്പില്‍ ബെഞ്ചമിന്‍ കറുകപ്പറമ്പില്‍, സെന്റ് മൈക്കിള്‍ ഗ്രൂപ്പില്‍ ഡയാന വല്ലൂര്‍, സെന്റ് ഫ്രാന്‍സിസ് ഗ്രൂപ്പില്‍ ഷോണ്‍ പണിക്കപ്പറമ്പില്‍, സെന്റ് ജോണ്‍ വിയാനി ഗ്രൂപ്പില്‍ നെവിന്‍ ഒഴുങ്ങാലില്‍, സെന്റ് ജോണ്‍ പോള്‍ ഗ്രൂപ്പില്‍ സെറാ കൊച്ചാംകുന്നേല്‍, സെന്റ് അല്‍ഫോന്‍സ ഗ്രൂപ്പില്‍ മാത്യു ഇല്ലിക്കാട്ടില്‍, സെന്റ് പാദ്രേ പിയോ ഗ്രൂപ്പില്‍ ജോ പാത്തിക്കല്‍, സെന്റ് ജോസഫ് ഗ്രൂപ്പില്‍ ബെനിറ്റ കൈതവേലില്‍, സെന്റ് തെരേസ ഗ്രൂപ്പില്‍ യുവാന്‍ പൊളയ്ക്കല്‍, സെന്റ് മദര്‍ തെരേസ ഗ്രൂപ്പില്‍ ജോനാ മരങ്ങാട്ടില്‍ എന്നിവര്‍ ചുമതലയേറ്റു. വിശ്വാസം, സ്‌നേഹം, സേവനം, ത്യാഗം എന്നീ മൂല്യങ്ങളില്‍ അധിഷ്ഠിതമായി കുട്ടികളുടെ ആത്മീയവും വ്യക്തിത്വപരവുമായ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന വേദിയാണ് സി.എം.എല്‍. നേതൃത്വത്തിലൂടെ ഉത്തരവാദിത്വബോധവും സേവനമനോഭാവവും വളര്‍ത്തിയെടുക്കാനും സഹജീവികളോടുള്ള കരുതലും സ്‌നേഹവും ജീവിതത്തിന്റെ ഭാഗമാക്കാനും കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു. പുതിയ ഭാരവാഹികളുടെയും ഗ്രൂപ്പ് നേതാക്കളുടെയും നേതൃത്വത്തില്‍ 2026-27 പ്രവര്‍ത്തനവര്‍ഷം വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും സേവനത്തിന്റെയും പുതിയ അനുഭവങ്ങളാല്‍ സമ്പന്നമാകട്ടെയെന്ന് ഇടവകസമൂഹം ആശംസിച്ചു.

 

Previous Post

തെള്ളകം: എടയാടിയില്‍ എം. സി ജോസ്

Next Post

New Leadership with Service and Love: St. Mary’s CML Office-Bearers Take Charge

Total
0
Share
error: Content is protected !!