തോട്ടറ പള്ളിയില്‍ ഇടവകദിനാചരണവും കൂടാരയോഗ -ഭക്തസംഘടന-സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷവും സംഘടിപ്പിച്ചു.

കോട്ടയം അതിരൂപതയിലെ തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ ഇടവകദിനാചരണവും കൂടാരയോഗ -ഭക്തസംഘടന-സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണ് ആഘോഷപരിപാടികള്‍ക്കു തുടക്കമായത്. തുടര്‍ന്ന് വികാരി ഫാ. തോമസ് കീന്തനാനിക്കലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനം കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. ഫാ. മാത്യു കുഴിപ്പിള്ളില്‍, ഫാ. ബിനീഷ് മാങ്കോട്ടില്‍, ഫാ. ഡിപി കട്ടത്തറ, സിസ്റ്റര്‍ ജോളി SJC, ടോമി പറമ്പടിയില്‍, അനീഷ് തച്ചുകുന്നേല്‍, അലക്സ് വേഴപ്പറമ്പില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. പത്ത്, പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെയും വിവിധ മത്സരങ്ങളില്‍ വിജയികളായവരെയും ചടങ്ങില്‍ ആദരിച്ചു. ഇടവകാംഗങ്ങളുടെ കലാപരിപാടികളും സ്നേഹവിരുന്നും സംഘടിപ്പിച്ചിരുന്നു.

 

Previous Post

കാരിത്താസ് ആയുര്‍വ്വേദ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ആശീര്‍വ്വാദവും ഉദ്ഘാടനവും നടത്തി

Next Post

പ്രൗഢോജ്വല സംഗമം ഒരുക്കി ന്യൂയോര്‍ക്ക് ഫൊറോന റ്റീന്‍ മിനിസ്ട്രി

Total
0
Share
error: Content is protected !!