സെ.മേരീസ് CML യൂണിറ്റ് ”ബൈബിള്‍ കയ്യെഴുത്തിന് തുടക്കം കുറിച്ചു

ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയിലെ മിഷന്‍ ലീഗിന്റെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 29 തീയതി മുതല്‍ ബൈബിള്‍ കയ്യെഴുത്തിന്
ആരംഭം കുറിച്ചു. ഓരോ ഞായറാഴ്ചത്തേയും സുവിശേഷഭാഗം മിഷന്‍ ലീഗ് കുട്ടികള്‍ വെള്ളപേപ്പറില്‍ എഴുതി സി.സി.ഡി സ്‌കൂളില്‍ ക്രമീകരിച്ചിരിക്കുന്ന മെയില്‍ ബോക്‌സില്‍ നിക്ഷേപിക്കുന്ന രീതിയിലാണ് ബൈബിള്‍ കയ്യെഴുത്ത് പദ്ധതി ക്രമീകരിച്ചിരിക്കുന്നത് .
അധ്യാപകരും ക്ലാസ് ലീഡേഴ്‌സും ഒരോ കൈയെഴുത്തുപ്രതികള്‍ സമാഹരിച്ച് സംരക്ഷിക്കുകയും
വര്‍ഷാവസാനം അത് പുസ്തകരൂപത്തില്‍ ആക്കി മാറ്റുകയും ചെയ്യും.
കുട്ടികള്‍ വിശുദ്ധ ഗ്രന്ഥം കൂടുതല്‍ ആഴത്തില്‍ പഠിക്കുന്നതിനായി വിഭാവന ചെയ്തിരിക്കുന്ന ഈപദ്ധതിക്കു നല്ല പ്രതികാരണമാണ് കുട്ടികളുടെയും മാതാപിതാക്കളുടെയും ഭാഗത്തുനിന്നും
ലഭിക്കുന്നത്. നല്ല കയ്യക്ഷരത്തോടെ എഴുതപ്പെടുന്ന കയ്യെഴുത്തുപ്രതികള്‍ക്ക് വര്‍ഷാവസാനം സമ്മാനത്തിനു അര്‍ഹരാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .
കൂടാതെ ബൈബിള്‍ കയ്യെഴുത്ത് പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ക്ക് ഓരോ മാസവും നറുക്കെടുപ്പിലൂടെ പ്രോത്സാഹന സമ്മാനങ്ങള്‍ ലഭിക്കുന്നതായിരിക്കും .
സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍. ഒ)

 

Previous Post

ഫാ. ലിജോ കൊച്ചുപറമ്പിലിന് യാത്രയപ്പ് നല്‍കി

Next Post

മംഗലംഡാം -മംഗലഗിരി പള്ളിയില്‍ കര്‍ഷക ക്ളബ്ബ് ഉദ്ഘാടനം ചെയ്തു

Total
0
Share
error: Content is protected !!