സ്വയംതൊഴില്‍ പരിശീലനം നല്കി മാസ്സ്

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ചെറുകിടസംരംഭകത്വവികസന ബാങ്ക്ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊ ണ്ട് ഗ്രാമീണവനിതകളുടെ ഉന്നമനത്തിനായി നടപ്പിലാക്കിവരുന്ന ഗ്രാമീണവനിതകള്‍ക്ക് സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയിലെ അലക്സ്നഗറില്‍ പ്രവര്‍ത്തിച്ചുവരുന്ന വനിതാസ്വാശ്രയസംഘാംഗങ്ങള്‍ക്കായി അച്ചാര്‍ നിര്‍മ്മാണത്തില്‍ വിദഗ്ധപരിശീലനം സംഘടിപ്പിച്ചു. പരിശീലനപരിപാടിയുടെ ഉദ്ഘാടനം അലക്സ്നഗര്‍ സെന്‍്റ്ജോസഫ് പള്ളിവികാരി.ഫാ.ജോര്‍ജ്ജ് കപ്പുകാലായില്‍ നിര്‍വ്വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ റെനി സിബി സ്വാഗതം പറഞ്ഞു. മാസ്സ് സ്റ്റാഫംഗങ്ങളായ അബ്രാഹം ഉള്ളാടപ്പുള്ളില്‍ പദ്ധതിവിശദീകരണം നടത്തി. പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍വിനു ജോസഫ് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങിന്‍്റെ വിവിധകാര്യങ്ങളെക്കുറിച്ച് ക്ളാസ്സെടുത്തു. സ്വാശ്രയസംഘാംഗങ്ങള്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ ഓണ്‍ലാന്‍ മാര്‍ക്കറ്റിങിലൂടെ വിപണനം നടത്തുക എന്നതാണ് മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പദ്ധതികൊലക്ഷ്യമിടുക. പ്രോഗ്രാമിന് വനി താ സ്വാശ്രയസംഘഗ്രൂപ്പ് ലീഡേഴ്സ് നേതൃത്വം നല്കി.

Previous Post

ചേവരമ്പലം സെന്റ് മേരീസ് ഓവറോള്‍ ചാംപ്യന്മാര്‍

Next Post

ചാമക്കാലാ : കോളോബ്രായില്‍ ചാച്ചി ജോസഫ്

Total
0
Share
error: Content is protected !!