ദൈവദാസന്‍ മാക്കീല്‍ പിതാവിനെ അനുസ്മരിച്ചു

കോട്ടയം: ദൈവദാസന്‍ മാക്കീല്‍ പിതാവിന്‍െറ 109ാം ചരമവാര്‍ഷികാചരണത്തോടനുബന്ധിച്ച്  ഇടയ്ക്കാട്ട് പള്ളിയില്‍ അനുസ്മരണ ശുശ്രൂക്ഷ നടത്തി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ ജോസഫ് പണ്ടാരശേരില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, ഫാ.മൈക്കിള്‍ വെട്ടികാട്ട്, ഫാ.തോമസ് മുളവനാല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.  ജനുവരി 18മുതല്‍ 25 വരെ ഇടയ്ക്കാട്ട് പള്ളിയില്‍ ദിവ്യകകരുണ്യ ആരാധനയും ദിവ്യബലിയും നടന്നു വന്നിരുന്നു. വിവിധ ദിവസങ്ങളില്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജേക്കബ് മുല്ലൂര്‍, ഫാ. ജോസ് നെടുങ്ങാട്ട്, അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം, ഫാ. ബിനോ ചേരിയില്‍ ( പ്രിയോര്‍ ഒ.എസ്.ബി ), ഫാ. ഷാജി പൂത്തറ, ഫാ. ബോബി കൊച്ചുപറമ്പില്‍, ഫാ. സിറിയക് മറ്റത്തില്‍ എന്നിവര്‍ കാര്‍മികരായിരുന്നു.

Previous Post

ഇരവിമംഗലം: അപ്പോഴില്‍ ഏലിക്കുട്ടി മത്തായി

Next Post

Kottayam Archdiocese holds a special position in the Syro-Malabar Church – Cardinal Mar George  Alenchery

Total
0
Share
error: Content is protected !!