ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്‍ നേതൃസംഗമം ബാംഗ്ലൂരില്‍

ക്നാനായ കാത്തലിക് വിമെന്‍സ് അസോസിയേഷന്റെ നേതൃസംഗമം ബാംഗ്ലൂര്‍ ഫൊറോനയുടെ ആതിഥേയത്വത്തില്‍ മാര്‍ മാക്കീല്‍ ഗുരുകുലത്തില്‍ സെപ്റ്റംബര്‍ 17 ഞായറാഴ്ച രാവിലെ 10 മണിക്ക് അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന കൃതജ്ഞതാബലിയോടെ സംഗമത്തിനു തുടക്കമാകും. കെ.സി.ഡബ്ല്യു.എ മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍ വചനസന്ദേശം നല്‍കും. തുടര്‍ന്നു നടത്തപ്പെടുന്ന പൊതുസമ്മേളനം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യും. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ലിന്‍സി രാജന്‍ അദ്ധ്യക്ഷതവഹിക്കും. ബാംഗ്ലൂര്‍ ഫൊറോന വികാരി ഫാ. എബ്രാഹം അഞ്ചെമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. ബാംഗ്ലൂര്‍ ഫൊറോനയിലെ ഭാരവാഹികള്‍ നേതൃത്വം നല്‍കും.

 

Previous Post

തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

Next Post

ദമ്പതികള്‍ക്കായി ‘ഫമിലിയ 2023 സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!