ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍ മലബാര്‍ റീജീയണ്‍ ഭാരവാഹികളുടെ നേതൃസംഗമം സംഘടിപ്പിച്ചു

കണ്ണൂര്‍: ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്റെ മലബാര്‍ റീജിയണിലെ വിവിധ യൂണിറ്റുകളിലെ ഭാരവാഹികളുടെ നേതൃസംഗമം കണ്ണൂര്‍ ശ്രീപുരം ബറുമറിയം പാസ്റ്ററല്‍ സെന്ററില്‍ സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. കെ.സി.ഡബ്ല്യു.എ മലബാര്‍ റീജിയണ്‍ ചാപ്ലെയിന്‍ ഫാ. ജോയി കട്ടിയാങ്കല്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ഫിലിപ്പ് രാമച്ചനാട്ട് എന്നിവര്‍ പരിശീലനത്തിനും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി. 2024 -2026 വര്‍ഷത്തിലെ കെ.സി.ഡബ്ല്യു.എ യൂണിറ്റ്-ഫൊറോന ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട 144 പേര്‍ സംഗമത്തിലും നേതൃപരിശീലനത്തിലും പങ്കെടുത്തു. തുടര്‍ന്ന് മലബാര്‍ റീജിയണല്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തപ്പെട്ടു. മലബാര്‍ റീജിയണ്‍ പ്രസിഡന്റ് പെണ്ണമ്മ ജെയിംസ്, സെക്രട്ടറി ബിന്‍സി ഷിബു, ട്രഷറര്‍ ജോളി വില്‍സന്റ്, വൈസ് പ്രസിഡന്റ് ബിന്ദു ജോണ്‍, ജോയിന്റ് സെക്രട്ടറി ജയ്‌മോള്‍ രാജു എന്നിവരും റീജിയണല്‍ ഫൊറോന ഭാരവാഹികളും പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

Previous Post

അമനകര: വട്ടക്കുന്നേല്‍ ഫിലിപ്പ് ചാക്കോ

Next Post

വെയില്‍സിലെ ക്‌നാനായ ജനതയ്ക്ക് അനുഗ്രഹമായി മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ സന്ദര്‍ശനം

Total
0
Share
error: Content is protected !!