അപ്പന്റെയും മകന്റെയും പുസ്തകങ്ങള്‍ ഒരേവേദിയില്‍ ഒരുമിച്ചുപ്രകാശനം ചെയ്തു

അപ്പന്റെയും മകന്റെയും പുസ്്തകങ്ങള്‍ ഒരേ വേദിയില്‍ ഒരുമിച്ചു പ്രകാശനം ചെയ്യുന്നതിന് പുണ്യനഗരമായ ഭരണങ്ങാനം സാക്ഷ്യംവഹിച്ചു. വിനായക് നിര്‍മ്മലിന്റെ നൂറാമത്പുസ്തകമായ നീയൊന്നും അറിയുന്നില്ലെങ്കിലും എന്ന ലേഖനസമാഹാരവും മകന്‍ യോഹന്‍ ജോസഫ് ബിജുവിന്റെ ആദ്യ കൃതിയായ മിഷന്‍ റ്റു എ മിസ്റ്റീരിയസ് വില്ലേജ് എന്ന നോവലുമാണ് പ്രകാശനം ചെയ്യപ്പെട്ടത്. അസ്സീസി മാസികയുടെ മുന്‍ ചീഫ് എഡിറ്ററും സെന്റ് ജോസഫ് കപ്പൂച്ചിന്‍ പ്രൊവിന്‍സ് മുന്‍ പ്രൊവിന്‍ഷ്യാളുമായ ഫാ. മാത്യു പൈകട വിനായകിന്റെ പുസ്തകവും ഫാ. പോള്‍ കൊട്ടാരം കപ്പൂച്ചിന്‍ യോഹന്റെ പുസ്തകവും പ്രകാശനം ചെയ്തു. കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ സബ് ഇന്‍സ്പെക്ടര്‍ നിയാസ് ടി എച്ച് വിനായകിന്റെ പുസ്തകവും സെന്റ് തോമസ് ടിടിഐ യിലെ അധ്യാപികയും നോവലിസ്റ്റിന്റെ അമ്മയുമായ ഷീജാമോള്‍ തോമസ് മിഷന്‍ റ്റു എ മിസ്റ്റീരിയസ് വില്ലേജും ഏറ്റുവാങ്ങി.

പുസ്തകപ്രകാശനച്ചടങ്ങുകളുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ ദീപനാളംവാരികയുടെ ചീഫ് എഡിറ്ററും കെസിഎസ്എല്‍ സംസ്ഥാന ഡയറക്ടറുമായ ഫാ.കുര്യന്‍ തടത്തില്‍ അധ്യക്ഷത വഹിച്ചു. സ്നേഹസേന മുന്‍ ഡയറക്ടറും മാധ്യമനിരീക്ഷകനുമായ ഡോ ജോര്‍ജ് സെബാസ്റ്റിയന്‍ എസ് ജെ ഉദ്ഘാടനം ചെയ്തു. ഫാ. അലക്സ് കിഴക്കേക്കടവില്‍, ഫാ. ഫ്രാന്‍സിസ് എടാട്ടുകാരന്‍, ഫാ. സിബി പാറടിയില്‍, ഫാ. ജിനോയി കപ്പൂച്ചിന്‍, ഫാ. ജോയി വയലില്‍ സിഎസ്ടി, ഫാ.ജോസഫ് കുറുപ്പശ്ശേരി, ജോണി തോമസ് മണിമല, ഡോ. ടി എം മോളിക്കുട്ടി, എത്സമ്മ ജോര്‍ജുകുട്ടി എന്നിവര്‍ പ്രസംഗിച്ചു.വിനായക് നിര്‍മ്മലിന്റെ ആദ്യകൃതിയായ പുതിയകീര്‍ത്തനങ്ങളുടെ പ്രസാധകരായ ജീവന്‍ ബുക്സാണ് നൂറാമത്തെയും പുസ്തകത്തിന്റെ പ്രസാധകര്‍.

Previous Post

ലോണ്‍ മേള സംഘടിപ്പിച്ച് മാസ്സ്

Next Post

നവ്യാനുഭവമായി എയ്ഞ്ചല്‍സ് മീറ്റ്

Total
0
Share
error: Content is protected !!