നേപ്പിള്‍സിലെ ആര്‍ച്ച് ബിഷപ്പ് ഡൊമിനിക്കൊ ബത്താലിയയെ ഫ്രാന്‍സിസ് മാര്‍പാപ്പ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തി.‘‘ഡോണ്‍ മിമ്മൊ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ആര്‍ച്ച് ബിഷപ്പിന്‍െറ ജനനം സിസിലിയായിലെ കാലാബ്രിയായിലാണ്. പാവപ്പെട്ടവരുടെയും അഗതികളുടെയും കാര്യത്തില്‍ സവിശേഷ ശ്രദ്ധയും പരിഗണനയും നല്കുന്ന കാര്യത്തില്‍ അദ്വിതീയനാണ് നിയുക്ത കര്‍ദ്ദിനാള്‍. അടുത്ത ഡിസംബര്‍ ഏഴിലെ കണ്സിസറ്ററിയില് 21 പേരാണ് കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നത്.
ഇന്‍ഡോനേഷ്യയയിലെ ബിഷപ്പ് ബ്രൂണോ സിക്കൂര് കര്‍ദ്ദിനാള്‍ സ്ഥാനം ആഗ്രഹിക്കുന്നില്ലന്ന് പാപ്പായെ അറിയിച്ചിരുന്നു. ഇപ്പോള്‍ ആഗോള കത്തോലിക്ക സഭയില്‍ 256 കര്ദ്ദിനാളുമാരാണുള്ളത്. അതിലെ 141 പേര്‍ക്ക ്അടുത്ത കൊണ്ക്ളേവില് പ്രവേശിക്കാം. ഇതില്‍ 80 വയസ് ആകുന്ന മുറയ്ക്ക് അടുത്ത പാപ്പയെ തെരഞ്ഞെടുക്കുന്ന സംഘത്തില്‍ നിന്ന് ഇവര്‍ ഒഴിഞ്ഞ് നില്‍ക്കണം. 115 പേരാണ് ഒഴിഞ്ഞു നില്ക്കേണ്ടവര്.
നേപ്പിള്‍സിനെ ‘‘ പിറ്റ്സാ സിറ്റി’’ എന്നറിയപ്പെടുന്നു. ഈ നഗരത്തിന്‍െറ മധ്യസ്ഥനായ സെന്റ് ജനാരോയുടെ തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന പാത്രത്തില്‍ നിന്നും രക്തം അലിഞ്ഞു വരും. സാധാരണ പ്രധാന തിരുനാളിനാണിതു സംഭവിക്കുക.
വാല്‍ക്കഷണം:
തെക്കന്‍ ഇറ്റലിയുടെ പ്രധാന നഗരമായ നേപ്പിള്‍സ് സാമ്പത്തികമായി പുറകിലാണ്. മാത്രമല്ല മാഫിയ സംഘങ്ങളുടെ വിഹാര രംഗമായ പലേര്‍മൊ,കലാബ്രിയ തൊട്ടടുത്തും. കാപ്രിപോലുള്ള
മനോഹര ദ്വീപുകളും തെക്കന്‍ ഇറ്റലിയിലുണ്ട്്.അഭയാര്‍ഥികള്‍ വന്നിറങ്ങുന്നതും കടലിനോടുത്ത ഈ പ്രദേശങ്ങളിലാണ്. പ്രസിദ്ധ നടി സോഫിയ ലോറന് നേപ്പിള്‍സ് കാരിയാണ്. നേപ്പിള്സുമായി ബന്ധപ്പെട്ട് അനേകം നോവലുകള്‍ എഴുതിയ ആസ്ത്രേലിയക്കാരനാണ് മോറിസ് വെസ്റ്റ്. അദ്ദേഹത്തിന്‍െറ ‘‘ ചില്‍ഡ്രണ്‍ ഓഫ് ദ സണ്‍ ’’ നേപ്പിള്സിനെപ്പറ്റിയാണ്. അദ്ദേഹത്തിന്‍െറ ‘‘ ഡെവിള്‍സ് അഡ്വക്കറ്റ്’’, ‘‘ഷൂസ് ഓഫ് ഫിഷര്‍മാന്‍’’ എന്നിവ ബെസ്റ്റ് സെല്ളേഴ്സാണ്. എന്നാല്‍ മാഫിയ സംഘങ്ങളെ കുറിച്ച് അറിയണമെങ്കില്‍ മാരിയോ പൂസോയുടെ‘‘ ദ ഗോഡ്ഫാദര്’’ വായിച്ചാല്‍മതി.
ഫാ. തോമസ് കോട്ടുര്‍