തിരുവനന്തപുരം: തിരുവനന്തപുരം സെന്റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്കാ പള്ളിയിലെ KCC യൂണിറ്റ് 2014 മുതല്‍ എല്ലാ വര്‍ഷവും നടപ്പിലാക്കി വരുന്ന സിവില്‍ സര്‍വീസ് പരീക്ഷാ സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തി വരുന്ന സിവില്‍ സര്‍വീസസ് പരീക്ഷകള്‍ക്ക് (IAS, IPS , IFS, IES, IRS,KAS etc) തയ്യാറെടുക്കുന്ന കോട്ടയം ക്‌നാനായ അതിരൂപതയില്‍ അംഗങ്ങളായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കുവാന്‍ അര്‍ഹരാണ്. കേരളാ PSC നടത്തുന്ന സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പരീക്ഷാര്‍ത്ഥികളെയും പരിഗണിക്കുന്നതാണ്.
സാമുദായിക ശാക്തീകരണം ലക്ഷ്യമാക്കി, ക്‌നാനായ യുവതയെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉന്നത പദവികളിലേയ്ക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയിട്ടാണ് ഈ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ ഏതെങ്കിലും സ്ഥാപനത്തില്‍ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നവരും പരിശീലനം ആഗ്രഹിക്കുന്നവരുമായ അതിരൂപതാംഗങ്ങളായ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ ബയോഡാറ്റ ഇടവക വികാരിയുടെ സാക്ഷ്യപത്രം സഹിതം സ്‌കോളര്‍ഷിപ്പിനായി സമര്‍പ്പിക്കേണ്ടതാണ്.
ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചവരില്‍ നിന്നും മികവിന്റെ അടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന അഭിമുഖ പരീക്ഷയിലൂടെ ആയിരിക്കും അര്‍ഹരെ തെരഞ്ഞെടുക്കുന്നത്.
2025 ഏപ്രില്‍ 20-ന് മുമ്പ് അപേക്ഷ ലഭിച്ചിരിക്കേണ്ടതാണ്.
അയക്കേണ്ട വിലാസം:
കണ്‍വീനര്‍, പയസ് സ്‌കീം, സെന്റ് പയസ് ടെന്‍ത് ക്‌നാനായ കത്തോലിക്കാ ചര്‍ച്ച്, ബാര്‍ട്ടണ്‍ഹില്‍, കുന്നുകുഴി പി ഒ, തിരുവനന്തപുരം – 695 035
email: tvmkcc@gmail.com
വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫാ.മിഥുന്‍ വലിയപുളിഞ്ചാക്കില്‍ (97468 47880 ), പ്രിബിന്‍ ജേക്കബ് കിഴക്കേയില്‍ (98470 63328), ജോബി മാത്യു ജോര്‍ജ് ഇടത്തില്‍ (94474 27236 ), പോള്‍ പിള്ളവീട്ടില്‍ (9447587914).