ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെ പ്രതിനിധി സമ്മേളനം

ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ 15 മിഷന്‍ നിന്നും വൈദികരുടെയും അല്മായ പ്രതിനിധികളുടെയും സമ്മേളനം അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവ് ഉദ്ഘാടനം ചെയ്യുകയും അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്തു. ബര്‍്മി ഹാമില്‍ നടത്തപ്പെട്ട പ്രതിനിധി സമ്മേളനത്തില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ക്‌നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറലായ ഫാദര്‍ സജി മലയില്‍ പുത്തന്‍പുരയില്‍, ഫാ സജി തോട്ടം, ഫാ ജോസ് തേക്ക് നില്‍ക്കുന്നതില്‍, ഫാ മാത്യൂസ് വലിയ പുത്തന്‍പുര, ഫാ ജോഷി കൂട്ടുങ്കല്‍, ഫാ ഷഞ്ജു കൊച്ചു പറമ്പില്‍, ഫാ ജീന്‍സ് കണ്ടക്കാട്, ഫാ മനു കോന്തനാനിക്കല്‍, ഫാ. അജൂബ് തോട്ടനാനിക്കല്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു.
ദിവ്യബലിക്ക് ശേഷം തിരി തെളിയിച്ച് മര്‍ ജോസഫ് പണ്ടാരശ്ശേരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. യുകെയിലെ 15 ക്‌നാനായ മിഷനുകളില്‍ നിന്നുമായി 170 പ്രതിനിധികളാണ് സംബന്ധിച്ചത്.

ഓരോ മിഷന് കളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രസ്തുത സമ്മേളനത്തില്‍ അവതരിപ്പിക്കുകയും തുടര്‍ന്ന് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വിവിധ വിഷയങ്ങളെ പറ്റിയുള്ള ചര്‍ച്ചകള്‍ നടത്തുകയും അതിന്റെ രത്‌ന ചുരുക്കം ഓരോ ഗ്രൂപ്പ് പ്രതിനിധികളും അവതരിപ്പിക്കുകയും ചെയ്തു.
സഭാ സംവിധാനത്തോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മാത്രമാണ് ക്‌നാനായ സമുദായത്തിന്റെ നിലനില്‍പ്പ് ശാശ്വതമായി നില നില്‍ക്കുകയേ ഉള്ളൂ എന്ന് പ്രതിനിധി സമ്മേളനം വിലയിരുത്തി.
അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ സന്ദര്‍ശനം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം ആയെന്നും സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളുടെ നിജസ്ഥിതി മനസ്സിലാക്കി നല്‍കുവാനും അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ സന്ദര്‍ശനം ഉപകരിച്ചു എന്നും അഭിപ്രായപ്പെട്ടു.

2023ലെ വാഴ്വ്‌ന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച യുവജനങ്ങള്‍ക്ക് മാര്‍ ജോസഫ് പണ്ടാരശ്ശേരി സമ്മാനങ്ങള്‍ വിതരണം ചെയ്തു. സഭാ നിയമങ്ങള്‍ പാലിച്ച് ഉത്തമ കത്തോലിക്കരായി വളര്‍ന്നു വരുവാനും ക്‌നാനായ തനിമയും പാരമ്പര്യം കാത്തു പരിപാലിക്കുവാന്‍ ഓരോ കുടുംബങ്ങളും സഭയോട് ചേര്‍ന്ന് സമുദായ സ്‌നേഹത്തില്‍ വളര്‍ന്നു വരുവാന്‍ സാധിക്കണമെന്നും മാര്‍ ജോസഫ് പണ്ടാരശ്ശേരി ഉദ്‌ബോധിപ്പിച്ചു.

Previous Post

കുറുമുള്ളൂര്‍: മുഖച്ചിറയില്‍ ജെയിംസ് ചുമ്മാര്‍

Next Post

‘തനിമയുടെ കെടാവിളക്ക്’ എന്ന പുസ്തകത്തിന് വന്‍ സ്വീകാര്യത

Total
0
Share
error: Content is protected !!