‘തനിമയുടെ കെടാവിളക്ക്’ എന്ന പുസ്തകത്തിന് വന്‍ സ്വീകാര്യത

തനിമയുടെ കെടാവിളക്ക് എന്ന ക്‌നാനായ ചരിത്ര പാരമ്പര്യ പാഠപുസ്തകത്തിന് മികച്ച അഭിപ്രായവും വന്‍ സ്വീകാര്യതയും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുസ്തകം പുറത്തിറങ്ങി അഞ്ചു മാസങ്ങള്‍ക്കുള്ളില്‍ മൂവായിരത്തോളം കോപ്പികളാണ് വിറ്റഴിഞ്ഞത്. 2022 ജൂലൈ 14നാണ് പുസ്തകം പ്രകാശനം ചെയ്യപ്പെട്ടത്. ക്‌നാനായ സമുദായ സംബന്ധമായ എല്ലാ വിവരങ്ങളും അടങ്ങിയ ഈ പുസ്തകം കത്തോലിക്ക സഭയെ പ്പറ്റിയും സീറോ മലബാര്‍ സഭയെപ്പറ്റിയും മനസ്സിലാക്കാനും പ്രയോജനപ്പെടുന്നതാണ്. ഒന്നു മുതല്‍ 12 വരെയുള്ള പാഠങ്ങളില്‍ ക്‌നാനായ ചരിത്രവും പാരമ്പര്യങ്ങളും കഥാരൂപത്തില്‍ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നത് എല്ലാ പ്രായക്കാര്‍ക്കും എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാന്‍ സഹായിക്കുന്നു എന്നതാണ് ഈ പുസ്തകത്തെ ആകര്‍ഷണീയമാക്കുന്നത്. പാഠങ്ങള്‍ കൂടാതെ ക്‌നാനായ സമുദായ സംബന്ധമായ എല്ലാ കാര്യങ്ങളും ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് സമുദായ ചരിത്രത്തില്‍ തല്‍പരരായവര്‍ക്കും മതബോധന അധ്യാപകര്‍ക്കും പ്രയോജനമാകുന്നുണ്ട് എന്ന് പുസ്തകം വായിച്ചവര്‍ സാക്ഷ്യപ്പെടുത്തുന്നു. സമുദായത്തിന്റെ എല്ലാ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും കൃത്യതയോടെ വിവരിക്കുന്നു എന്നതും പുസ്തകത്തിലെ വിവരങ്ങളുടെ റഫറന്‍സ് നല്‍കി ആധികാരികത ഉറപ്പുവരുത്തുന്നു എന്നതും പുസ്തകത്തെ ആകര്‍ഷണീയമാക്കുന്നുണ്ട്. പുസ്തകത്തിന്റെ രണ്ടാം എഡിഷനും ഇംഗ്ലീഷ് പതിപ്പും താമസിയാതെ പുറത്തിറങ്ങുന്നതാണ്. പുസ്തകത്തിന്റെ ഏതാനും കോപ്പികള്‍ കോട്ടയം ജ്യോതി ബുക്ക് ഹൗസിലും കണ്ണൂര്‍ ശ്രീപുരം പാസ്റ്റര്‍ സെന്ററിലും ലഭ്യമാണ്. പുസ്തകം ആവശ്യമുള്ളവര്‍ക്ക് താഴെപ്പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
കോട്ടയം ജ്യോതി ബുക്ക് ഹൗസ് – 0091-9061906456
കണ്ണൂര്‍ ശ്രീപുരം ബുക്ക് ഹൗസ് – 0091-6238996928
കൂടുതല്‍ കോപ്പികള്‍ ആവശ്യമുള്ളവര്‍ക്ക് താഴെപ്പറയുന്ന വാട്‌സാപ്പ് നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് – 0091-9497247195, 00974-66875013

 

Previous Post

ക്‌നാനായ കാത്തലിക് മിഷന്‍സ് യു.കെ പ്രതിനിധി സമ്മേളനം

Next Post

പഠനോപകരണങ്ങള്‍ നല്‍കി

Total
0
Share
error: Content is protected !!