യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ നേതൃത്വത്തില്‍ പ്രീമാര്യേജ് കോഴ്സ് നടത്തപ്പെട്ടു

യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ നേതൃത്വത്തില്‍ ക്നാനായ യുവതീയുവാക്കള്‍ക്കായി പ്രീ മാര്യേജ് കോഴ്സ് നടത്തപ്പെട്ടു. വിവാഹജീവിതത്തിനു വേണ്ടി ഒരുങ്ങുന്ന 32 യുവതീയുവാക്കളാണ് മാക്‌ളസ്ഫീല്‍ഡിലുള്ള സാവിയോ ഹൗസില്‍ വച്ച് മാര്‍ച്ച് 7 മുതല്‍ 9 വരെ നടത്തപ്പെട്ട പ്രീമാര്യേജ് കോഴ്സില്‍ പങ്കെടുത്തത്. യുകെയിലെ ക്‌നാനായ കത്തോലിക്കാ കുടുംബങ്ങളുടെ ആത്മീയ വളര്‍ച്ചക്കു വേണ്ടി സ്ഥാപിതമായ ഫാമിലി അപ്പൊസ്റ്റോലേറ്റിന്റെ നേതൃത്വത്തിലാണ് കോഴ്സ് നടത്തപ്പെട്ടത്.

ക്രൈസ്തവ വിശ്വാസത്തിലൂടെയും കൗദാശിക ജീവിതത്തിലൂടെയും ഈ ആധുനിക കാലഘട്ടത്തില്‍ വിവാഹജീവിതം നേരിടുന്ന വെല്ലുവിളികളെ എങ്ങനെ അതിജീവിക്കാം എന്നതിനെ കുറിച്ചും, ദമ്പതികള്‍ തമ്മിലുള്ള പരസ്പര സ്‌നേഹത്തിലൂടെ വിവാഹജീവിതത്തെ എങ്ങനെ ഒരു സ്വര്‍ഗ്ഗീയ അനുഭമാക്കി മാറ്റം എന്നതിനെക്കുറിച്ചും വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടത്തപ്പെട്ടു. അതോടൊപ്പം വിവാഹജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ സംബന്ധിച്ചു നടത്തപ്പെട്ട കൂട്ടായ ചര്‍ച്ചകളും, ക്നാനായ സമുദായത്തിന്റെ ഭാവി എങ്ങനെ കത്തോലിക്കാ കുടുംബങ്ങളിലൂടെ സുരക്ഷിതമാക്കാം എന്ന വിഷയത്തില്‍ നടത്തിയ ക്ലാസുംഏറെ പ്രയോജനകരമായിരുന്നുവെന്ന് കോഴ്സില്‍ പങ്കെടുത്തവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

ഫാമിലി അപ്പൊസ്റ്റോലേറ്റിന്റെ ഡയറക്ടര്‍ ഫാ. ജിന്‍സ് കണ്ടക്കാട്ടിന്റെ നേതൃത്വത്തില്‍ ഫാ. തോമസ് മുളവനാല്‍, ഫാ. ഷഞ്ചു കൊച്ചുപറമ്പില്‍, ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, ഫാ. ജോഷി കൂട്ടുങ്കല്‍, ഷാജി ചരമേല്‍, റോയി സ്റ്റീഫന്‍ കുന്നേല്‍, ജോണി മാത്യു, ഷെറി ബേബി, മേബിള്‍ അനു, സോജി ബിജോ, മിലി രഞ്ജി, ആന്‍സി ചേലക്കല്‍, സിജിമോന്‍ സിറിയക്ക്, ഡീക്കന്‍ അനില്‍ ലൂക്കോസ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

 

Previous Post

ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിവസം ആക്കിയതില്‍ കോട്ടയം അതിരൂപത ടീച്ചേഴ്‌സ് ഗില്‍ഡ് പ്രതിക്ഷേധിച്ചു

Next Post

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികളുടെ സംഗമം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!