ക്നാനായ മിഷന്‍ സന്ദര്‍ശനത്തിനായി മാര്‍ ജോസഫ് പണ്ടാരശേരില്‍ നവംബര്‍ 25 മുതല്‍ യു.കെയില്‍

ക്രിസ്തുമസിന് മുന്നോടിയായി ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെയിലെ ഭൂരിഭാഗം മിഷന്‍സ്/പ്രൊപോസ്റ്റ് മിഷനുകളില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയില്‍ സന്ദര്‍ശനം നടത്തും. നവംബര്‍ 25 മുതല്‍ ഡിസംബര്‍ 17 വരെയുള്ള ആഴ്ചകളില്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി വിവിധ മിഷനുകള്‍ സന്ദര്‍ശിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും മിഷന്‍ അംഗങ്ങളുമായി ആശയവിനിമയം
നടത്തുകയും ചെയ്യും. ഓരോ മിഷന്‍ സന്ദര്‍ശിക്കുമ്പോഴും അവിടെയുള്ള അംഗങ്ങള്‍ക്ക്  പിതാവിനെ കുടുംബമായി നേരിട്ട് കാണുവാനും പരിചയപ്പെടുവാനും സാധിക്കും. അതോടൊപ്പം തന്നെ ഡിസംബര്‍ 9 നടത്തപ്പെടുന്ന 15 ക്‌നാനായ കാത്തലിക് മിഷന്‍സ് പ്രതിനിധികള്‍ പങ്കെടുക്കുന്ന വിശേഷാല്‍ സമ്മേളനത്തില്‍  പിതാവ് അഭിസംബോധന ചെയ്തു സംസാരിക്കും

ക്ലനായ മിഷന്‍സ് യുകെയുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും മിഷനിലെ കുടുംബങ്ങളെ പരിചയപ്പെടുന്നതിനും വേണ്ടിയാണ്  മാര്‍ ജോസഫ് പണ്ടാരശ്ശേരി സന്ദര്‍ശനം നടത്തുന്നത്.

പിതാവിന്റെ മിഷന്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട സ്വീകരണങ്ങള്‍ ഒരുക്കുന്നതിന് മിഷന്‍സ് ഡയറക്ടര്‍മാരുടെയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെയും കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റിന്റെയും നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്നു.
നവംബര്‍ 25 ന് മാഞ്ചസ്റ്റര്‍ സെന്‍മേരിസ് ക്‌നാനായ കാത്തലിക് മിഷനിലും ലിവര്‍പൂള്‍ സെന്റ് പയസ് X ക്‌നാനായ കാത്തലിക് ക് മിഷനിലും ദിവ്യബലി അര്‍പ്പിച്ച് ആയിരിക്കും മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ യുകെ സന്ദര്‍ശനം ആരംഭിക്കുകയും ഡിസംബര്‍ 17ന് സ്‌കോട്ട് ലാന്‍ഡ് ലെ ഹോളി ഫാമിലി ക്‌നാനായ കാത്തലിക് മിഷനില്‍ സമാപിക്കുകയും ചെയ്യും

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത സ്ഥാപിത ആയതിനുശേഷം സ്ഥാപിതമായ ക്‌നാനായ കാത്തലിക് മിഷനുകള്‍ സജീവമായി പ്രവര്‍ത്തി ക്കുകയും വേദപാഠവും യുവജന ആക്ടിവിറ്റികളും ആത്മീയ ഉന്നതനായിട്ടുള്ള പ്രവര്‍ത്തനങ്ങളും ഓരോ മിഷനു കളിലും സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
കത്തോലിക്ക വിശ്വാസത്തിലും ക്‌നാനായ സമുദായ സ്‌നേഹത്തിലും സഭ മക്കളെ ഒരുമിച്ച് നിര്‍ത്തുന്ന ക്‌നാനായ കാത്തലിക് മിഷന്‍സ് യുകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിജയാശംസകള്‍ നേരിട്ട് നല്‍കുവാന്‍ എത്തുന്ന മാര്‍ ജോസഫ് പണ്ടാരശ്ശേരി പിതാവിന്റെ സന്ദര്‍ശനം അനുഗ്രഹപ്രദമാക്കുവാന്‍ യുകെയിലെ മിഷന്‍ അംഗങ്ങള്‍ തയ്യാറെടുക്കുന്നു.

Previous Post

ന്യൂയോര്‍ക്ക് : സുജിത് തോമസ് മണിയിലപാറയില്‍

Next Post

സാമ്പത്തിക പ്രതിസന്ധിയിലും മുന്‍ഗണന മറക്കുന്നുവോ

Total
0
Share
error: Content is protected !!