കടുത്തുരുത്തി: സെന്റ്. മൈക്കിള്‍സ് സ്കൂളില്‍ വനിതാദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വിവിധ പ്രായവിഭാഗങ്ങളില്‍പ്പെട്ട വനിതകളെ ആദരിച്ചു. ‘വനിതകളെ ബഹുമാനിക്കുന്നതായി’ വലിയ ക്യാന്‍വാസില്‍ എഴുതി ഒപ്പ്ശേഖരണം നടത്തി. കുട്ടികള്‍ എല്ലാവരും തങ്ങളെ സ്വാധീനിച്ച ഒരു വനിതയ്ക്ക് നല്‍കുന്നതിനുള്ള ആശംസ കാര്‍ഡ് തയ്യാറാക്കി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിന്‍സി എലിസബത്ത് ഉദ്ഘാടനം ചെയ്തു. സ്കൂളിലെ നല്ലപാഠം പദ്ധതിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.