ചിക്കാഗോ സെന്റ് മേരീസ് സമ്മര്‍ ക്യാമ്പിന് സമാപനം

ചിക്കാഗോ : മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ദേവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മൂന്നു ദിവസം നീണ്ടു നിന്ന വിശ്വാസോത്സവം നടത്തപ്പെട്ടു . കുട്ടികളുടെ വിശ്വാസ വളര്‍ച്ച ലക്ഷ്യമിട്ടുകൊണ്ട് പ്രയോജന പ്രദമായ നിരവധി ക്ലാസ്സുകളും പ്രോഗ്രാമുകളും ക്യാമ്പില്‍ നടത്തപ്പെട്ടു . ക്യാമ്പ് വികാരി ഫാ . തോമസ് മുളവനാല്‍ ദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു . മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ ഫാ . പോള്‍ ചൂരതോട്ടില്‍ , ഫാ . ലിജോ കൊച്ചുപറമ്പില്‍ , ഫാ . തോമസ് മുളവനാല്‍ ഫാ . ജെറി മാത്യു , ഡോ . എമിലി ചാക്കോ , അജിമോള്‍ പുത്തന്‍പുരയില്‍ , ഷൈനി വിരുത്തികുളങ്ങര , സൂസന്‍ ഉതുപ്പ് , ജോമോള്‍ ചെറിയത്തില്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകള്‍ എടുത്തു. നിരവധി ഇന്‍ഡോര്‍ , ഔട്ട്‌ഡോര്‍ ഗെയിമുകളും ക്യാമ്പിന്റെ ഭാഗമായി നടത്തപ്പെട്ടു . സാനിയ മുല്ലപ്പള്ളി, ആലീസിയ കോലടി , ആന്‍ഡ്രൂ തേക്കുംകാട്ടില്‍ എന്നിവര്‍ മികച്ച പ്രകടനത്തിന് നല്ല ക്യാമ്പര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു. ബിനു ഇടകരയില്‍ , ഫെലിക്‌സ് പൂത്തൃക്കയില്‍ , അലക്‌സ് ചക്കാലക്കല്‍ , ജിനു നെടിയകാലായില്‍ , ആഞ്ജലീന കണ്ണച്ചാന്‍പറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ മുപ്പതോളം വോളന്റീയര്‍മാര്‍ ക്യാമ്പിന്റെ വിജയത്തിനായി വിവിധ ദിവസങ്ങളിലായി സേവനം ചെയ്തു . 130 കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഫാ . സ്റ്റീഫന്‍ നടക്കുഴക്കല്‍ ക്യാമ്പ് സന്ദര്‍ശിച്ചു ആശംസകള്‍ നേര്‍ന്നു. സമാപന വേളയില്‍ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു . കൈക്കാരന്‍മാരും സിസ്റ്റര്‍മാരും ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി . ഫാ . ലിജോ കൊച്ചുപറമ്പില്‍ , സജി പൂത്തൃക്കയില്‍ എന്നിവരായിരുന്നു ക്യാമ്പ് ഡയറക്ടര്‍മാര്‍ .

Previous Post

ഏറ്റുമാനൂര്‍ :  പഴയമ്പള്ളില്‍ ഡോ.സണ്ണി

Next Post

കെ സി വൈ എല്‍ ഇരവിമംഗലം യൂണിറ്റ് മുത്തശ്ശി മുത്തശ്ശന്‍ ദിനം ആചരിച്ചു

Total
0
Share
error: Content is protected !!