ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ദൈവാലയത്തില്‍ ഇടവകദിനം ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഇടവക ദിനം ആഘോഷിച്ചു. ഇടവക സ്ഥാപിതമായതിന്റെ പതിനാലാം വാര്‍ഷികം ഗ്രാന്‍ഡ് പേരന്റ്‌സ് ഡേയോടൊപ്പം സംയുകതമായാണ് ആഘോഷിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാ ബലിക്ക് ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. വികാരി ഫാ. സിജു മുടക്കോടില്‍, ഫാ. ജിതിന്‍ വല്ലാര്‍കാട്ടില്‍ എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. ഇടവകയില്‍ 2023 ജൂലൈ മാസത്തിനും 2024 ജൂലൈ മാസത്തിനും ഇടയില്‍ പുതുതായി ചേര്‍ന്ന പുതിയ കുടുംബങ്ങളെയും ഇടവകയില്‍ പുതുതായി ഗ്രാന്‍ഡ് പരെന്റ്‌സ് ആയ കുടുംബങ്ങളെയും കൃതജ്ഞതാബലിക്ക് ശേഷം ആദരിച്ചു. ഈ വര്‍ഷം വിവാഹ വാര്‍ഷികത്തിന്റെ ജൂബിലികള്‍ ആഘോഷിക്കുന്നവരെ ക്‌നാനായ റീജിയന്‍ ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ പൊന്നാടയണിയിച്ച് ആദരിച്ചു. വികാരി ഫാ. സിജു മുടക്കോടിലിനോടൊപ്പം , സിസ്റ്റര്‍ സില്‍വേരിയസ് കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, ജോര്‍ജ് മറ്റത്തിപ്പറമ്പില്‍, നിബിന്‍ വെട്ടിക്കാട്ടില്‍ എന്നിവര്‍ ഇടവകദിനാഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ മറ്റത്തിക്കുന്നേല്‍

 

 

Previous Post

പേരൂര്‍: നടയ്ക്കല്‍ ത്യേസ്യാമ്മ മാത്യു

Next Post

കടുത്തുരുത്തി വലിയ പള്ളിയുടെ പുനര്‍ സമര്‍പ്പണം നടത്തി

Total
0
Share
error: Content is protected !!