സെന്‍റ് മേരിസ് ഇംഗ്ളീഷ് മീഡിയം സ്കൂളില്‍ ‘മരിയന്‍ ഫിയസ്റ്റ’ നടത്തി

കോഴിക്കോട: ് ചേവരമ്പലം സെന്‍റ് മേരിസ് സ്കൂളില്‍ വര്‍ണ്ണങ്ങളുടെ ഉത്സവമായ മരിയന്‍ഫിയസ്റ്റ നടത്തി. ആഘോഷങ്ങളുടെ രണ്ട് രാവുകളില്‍ ആട്ടവും പാട്ടുമായി കുട്ടികള്‍ കാണികളുടെ കണ്ണ് കുളിര്‍പ്പിച്ചു. ആദ്യ ദിനത്തില്‍ പ്രധാന അതിഥിയായി സിനിമ നടന്‍ കൈലാഷും രണ്ടാം ദിനം പിന്നണിഗായികയായ അപര്‍ണ്ണ രാജീവും സന്നിഹിതരായിരുന്നു. . ഉദ്ഘാടന ദിനത്തില്‍ സി. അനിത എസ്. ജെ. സിയുടെ അധ്യക്ഷതയിലും 24 ന് സി. ബെസ്സി എസ്. ജെ. സിയുടെ അധ്യക്ഷതയിലുമായിരുന്നു പരിപാടികള്‍ നടന്നത്. ഫാ.ജേക്കബ് മുരിക്കുന്നേല്‍ സി എം.ഐ , കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പ്രസന്ന , പി.ടി.എ പ്രസിഡന്‍റ് ബിനു കുരുവിള , റവ. ഡോ. കുര്യന്‍ കുര്യന്‍ പുരമടം, ഡോ. അജിത പി.എന്‍. ( ചേവായൂര്‍ കൗണ്‍സിലര്‍), പി.ടി.എ വെസ് പ്രസിഡന്‍്റ് അന്‍വര്‍ സാദിഖ് , സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.ആനിസ് എസ്.ജെ.സി , ഹെഡ് ഗേള്‍ ആര്‍ഷ്യാ കൗശിത്ത് രാജ്, ഹെഡ് ബോയ് അലന്‍ എ കെ എഎന്നിവര്‍ പ്രസംഗിച്ചു.

Previous Post

ചൈതന്യ കാര്‍ഷിക മേള 2025 – മീഡിയ പുരസ്‌ക്കരങ്ങള്‍ ലഭ്യമാക്കുന്നു

Next Post

കുറുപ്പന്തറ: വെളുത്തേടത്തുപ്പറമ്പില്‍ മേരി മാത്യു

Total
0
Share
error: Content is protected !!