വി. യൗസേപ്പിതാവിന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ച് ബെന്‍സന്‍വില്‍ ഇടവക.

ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫെറോനാ ദൈവാലയത്തില്‍ വി.യൗസേപ്പിതാവിന്റെ തിരുന്നാള്‍ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. അന്നേ ദിവസം വി. യൗസേപ്പിതാവിനോടുള്ള ജപമാലയും ലദീഞ്ഞും തുടര്‍ന്ന് വി.കുര്‍ബാനയും നടത്തപ്പെട്ടു. തുടര്‍ന്ന് പുഷ്പവടി വെഞ്ചരിച്ച് നല്‍കുകയും എല്ലാ പ്രസുദേന്തിമാരെയും ജോസഫ് നാമധാരികളെയും ആദരിക്കുകയും ചെയ്തു. സജി-സോളി മാലിത്തുരുത്തേല്‍, ജോയ് – ഗ്രേസി വാച്ചാച്ചിറ, ബേബി – ത്രേസ്യാമ്മ പുതിയേടത്ത്, ഷിബു – സുസ്മിത മുളയാനിക്കുന്നേല്‍, സണ്ണി – മേഴ്‌സി മുണ്ടപ്ലാക്കില്‍, ജേക്കബ് – ഷേര്‍ളി വഞ്ചിപ്പുരയ്ക്കല്‍, ജോസ് – ആന്‍സി ഇsയാലില്‍, ഏലിയാമ്മ ചേത്തലില്‍, ജെന്‍സന്‍ -എവ്ലിന്‍ ഐക്കരപറമ്പില്‍, ബിജു- രഞ്ജു കൊച്ചു മണ്ണാന്തറ, സാബു- ഷീബ മുത്തോലം എന്നിവര്‍ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തി.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

നിജിന്‍ ബേബി മൂലയില്‍ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് പ്രസിഡന്‍റ്

Next Post

സംസ്ഥാനതല കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!