ഉഴവൂര്‍: വിസിറ്റേഷന്‍ സമൂഹാംഗമായ സി. റുപ്പീന എസ്.വി.എം നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്‌ച (17-1-2025) ഉച്ചകഴിഞ്ഞ് 2.30-ന് ഭവനത്തിലെ ശുശ്രൂഷയ്‌ക്കുശേഷം ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ദേവാലയത്തില്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടും. ഉഴവൂര്‍ പുളിംതൊട്ടില്‍ പരേതരായ തൊമ്മന്‍-നൈത്തി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: എബ്രഹാം, കുര്യന്‍, ലൂക്ക, സ്റ്റീഫന്‍, തോമസ്, ഏലി, അന്നമ്മ. 1954 സന്ന്യാസ ജീവിതം ആരംഭിച്ച സിസ്റ്റര്‍ ഉഴവൂര്‍, മ്രാല, ചുങ്കം, പയ്യാവൂര്‍, കൂടല്ലൂര്‍, ചിങ്ങവനം, പയസ്‌മൗണ്ട്, പേരൂര്‍, കൈപ്പുഴ, രാജപുരം, കിടങ്ങൂര്‍, പൂഴിക്കോല്‍, ഒളശ്ശ, കുറ്റൂര്‍ എന്നിവിടങ്ങളില്‍ സേവനം ചെയ്‌തിട്ടുണ്ട്.
ഉഴവൂര്‍ പുളിംതൊട്ടില്‍ സി. റുപ്പീന എസ്.വി.എം
