ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഈ വര്‍ഷത്തെ ആഘോഷമായ കുര്‍ബാന സ്വീകരണം മെയ് 25 ശനിയാഴ്ച നടക്കും . അന്നേ ദിവസം നാല് മണിക്ക് കോട്ടയം അതിരുപത മെത്രാപ്പോലിഞ്ഞ അഭി. മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തിലും, ഇടവക വികാരി ഫാ . തോമസ് മുളവനാല്‍, ഫാ.സിജു മുടക്കോടില്‍, ഫാ. ബിന്‍സ് ചേത്തലില്‍, ഫാ.ജോഷി വലിയവീട്ടില്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും നടക്കുന്ന ദിവ്യബലിയില്‍ ഇടവകയിലെ പതിനൊന്ന് കുഞ്ഞുങ്ങള്‍ ഈശോയെ സ്വീകരിക്കുന്നു .
ദിവ്യകാരുണ്യ സ്വീകരണശുശ്രൂഷകള്‍ ക്രമമായും, ചിട്ടയായും, ഭക്തിനിര്‍ഭരമായും നടക്കുന്നതിന് വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്ന് വരുന്നു എന്ന് മതബോധന ഡയറക്ടര്‍ സഖറിയ ചേലയ്ക്കല്‍ അറിയിച്ചു . മഞ്ജു ചകിരിയാംതടത്തില്‍, ആന്‍സി ചേലയ്ക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികളെ പ്രത്യേകം ക്ലാസ്സുകള്‍ നടത്തി ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിനായി ഒരുക്കുന്നുണ്ട്. മേഘ അഞ്ചുകണ്ടത്തില്‍, ബഞ്ചമിന്‍ ഓളിയില്‍, അലീഷ മുണ്ടുപാലത്തിങ്കല്‍, ഹന്നാ വാച്ചാച്ചിറ,ഡൈലന്‍ ചെരുവില്‍, നെവിന്‍ പണിക്കശേരില്‍, സിറിയക് അരിക്കാട്ട്, ഗ്രെയ്‌സ് ആക്കാത്തറ, സാമുവല്‍ തേവര്‍മറ്റം, സയാന ഒറവക്കുഴിയില്‍, മിലിറ്റ് പുത്തന്‍പുരയില്‍,എന്നിവരാണ് ഇടവകയിലെ ദിവ്യകാരുണ്യം സ്വീകരിക്കുന്ന കുട്ടികള്‍ . മെയ് 18 ശനിയാഴ്ച ദൈവാലയത്തില്‍ വച്ച് ഇവരുടെ ആദ്യകുമ്പസാരം നടക്കും. ഇടവകയുടെ ആഘോഷാനിര്‍ഭരമായ ചടങ്ങിനായി കുഞ്ഞുങ്ങളും മാതാപിതാക്കളും ഇടവകസമൂഹം മുഴുവനും സന്തോഷത്തോടെയും പ്രാര്‍ത്ഥനയോടെയും നടത്തുന്ന ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായികൊണ്ടിരിക്കുന്നു എന്ന് വികാരി ഫാ. തോമസ് മുളവനാല്‍, അസി.വികാരി ഫാ.ബിന്‍സ് ചേത്തലില്‍, പാരിഷ് എക്‌സിക്യുട്ടിവ് അംഗങ്ങളായ തോമസ്സ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളില്‍ ,കിഷോര്‍ കണ്ണാല, ജെന്‍സന്‍ ഐക്കരപറമ്പില്‍ എന്നിവര്‍ അറിയിച്ചു.
ലിന്‍സ് താന്നിച്ചുവട്ടില്‍ PRO