എസ് എച്ച് മൌണ്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ശതാബ്ദി നിറവിലേക്ക്

വിജ്ഞാനത്തിന്റെ വിപുലമായ ഒരു ലോകം വിദ്യാര്‍ഥികള്‍ക്കു മുമ്പില്‍ തുറന്നിട്ടുകൊണ്ട് മധ്യതിരുവിതാംകൂറിന്റെ വിദ്യാഭ്യാസരംഗത്ത് ശക്തമായ ചുവടുവയ്പുകള്‍ നടത്തിയ എസ് എച്ച് മൌണ്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ശതാബ്ദിയുടെ നിറവിലേക്ക് നടന്നടുക്കുകയാണ്. ഈ വിദ്യാലയത്തില്‍നിന്നും കൊളുത്തിയ വിദ്യാദീപ്തി ലോകത്തിന്റെ നാനാഭാഗത്തും വ്യത്യസ്ത മേഖലകളില്‍ പ്രഭ തൂകുന്നത് ഈ വിദ്യാലയ മുത്തശ്ശിയെ ആഹ്ലാദിപ്പിക്കുന്നു.

1924-ല്‍ അഭിവന്ദ്യ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിനാല്‍ സ്ഥാപിതമായ ഈ വിദ്യാലയം വളര്‍ച്ചയുടെ വഴികള്‍ പിന്നിട്ട് ശതാബ്ദിയിലെത്തിയിരിക്കുന്ന വേളയില്‍ നാടിന്റെ വൈജ്ഞാനിക കേന്ദ്രമായ ഈ വിദ്യാലയത്തിന്റെ നൂറാം ജന്മവാര്‍ഷികം സമുചിതമായി ആഘോഷിക്കുന്നു. ഒരു അധ്യയന വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഔദ്യോഗികമായ ഉത്ഘാടനം 2023 ജൂലൈ 6 വ്യാഴാഴ്ച 2.30 p m ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍വെച്ച്, ശ്രീ തോമസ് ചാഴികാടന്‍ M P, ശ്രീ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA, ശ്രീ പ്രേം പ്രകാശ് (സിനി ആര്‍ട്ടിസ്റ്റ്) ഫാ. തോമസ് പുതിയകുന്നേല്‍ (കോര്‍പ്പറേറ്റ് സെക്രട്ടറി), ശ്രീമതി ബിന്‍സി സെബാസ്റ്റ്യന്‍ (മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍), ശ്രീ T C റോയി (PTA പ്രസിഡന്റ് & വാര്‍ഡ് കൌണ്‍സിലര്‍) എന്നിവരുടെ സാന്നിധ്യത്തില്‍, ഈ സ്‌കൂളിന്റെ പ്രഗല്ഭ പൂര്‍വ്വ വിദ്യാര്‍ഥിയും മുന്‍ മന്ത്രിയുമായ ശ്രീ P J ജോസഫ് MLA നിര്‍വ്വഹിക്കുന്നു. ഈ സ്‌കൂളിനെ സ്‌നേഹിക്കുന്ന എല്ലാവരെയും ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിലേക്ക് സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു.

Previous Post

കീഴുക്കുന്ന്: കൊട്ടിപ്പള്ളില്‍ ഏലിയാമ്മ സൈമണ്‍

Next Post

കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!