വിശുദ്ധവാരത്തിനൊരുങ്ങി ബെന്‍സന്‍വില്‍ തിരുഹൃദയ ദേവാലയം

ചിക്കാഗോ:  ബെന്‍സന്‍വില്‍ തിരുഹൃദയക്‌നാനായ കത്തോലിക്കാ ഫോറോനാ ദേവാലയത്തിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓശാനഞായറാഴ്ച രാവിലെ 8 മണിക്ക് മലയാളത്തിലും രാവിലെ 10 മണിക്ക് മലയാളത്തിലും ഇംഗ്ലീഷിലും തിരുകര്‍മ്മങ്ങള്‍ നടത്തപ്പെടും.
പെസഹാവ്യാഴദിനത്തില്‍ വൈകുന്നേരം ഏഴുമണിയ്ക്കായിരിക്കും കാല്‍കഴുകല്‍ ശുശ്രൂഷയുള്‍പ്പെടെയുള്ള തിരുക്കര്‍മങ്ങള്‍ ആരംഭിക്കുന്നത്. ദുഃഖവെള്ളിയുടെ തിരുക്കര്‍മങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലുമായാണ് ക്രമികരിച്ചിരിക്കുന്നത്. രാവിലെ 10 മണിയ്ക്ക് മലയാളത്തിലും വൈകിട്ട് 6 മണിയ്ക്ക് ഇംഗ്ലീഷിലും തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ദുഃഖശനിയുടെ തിരുക്കര്‍മങ്ങള്‍ ശനിയാഴ്ച രാവിലെ10 മണിയ്ക്കായിരിക്കും. ഈസ്റ്റര്‍ വിജില്‍ ശുശ്രൂഷകള്‍ നടക്കുന്നതും മലയാളത്തിലും ഇംഗ്ലീഷിലും ആയിട്ടാണ്. ശനിയാഴ്ച വൈകിട്ട് 5 മണിയ്ക്ക് ഇംഗ്ലീഷിലും 7മണിയ്ക്ക് മലയാളത്തിലും ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങള്‍ നടക്കും. ഈസ്റ്റര്‍ ദിനം ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് ആഘോഷമായ വി. കുര്‍ബാനയും ഉണ്ടായിരിക്കും. ബെന്‍സന്‍വില്‍ ദേവാലയം സ്വന്തമായി ലഭിച്ചതിനു ശേഷമുള്ള ആദ്യ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങള്‍ ദേവാലയ എക്‌സിക്യൂട്ടിവ് അംഗങ്ങളുടെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

ലീന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

ബെന്‍സന്‍വില്‍ തിരുഹൃദയ ഫൊറോനാ ദേവാലയത്തില്‍ വാര്‍ഷികധ്യാനം

Next Post

സാന്‍ ഹോസെ പള്ളിക്കു പുതു നേതൃത്വം

Total
0
Share
error: Content is protected !!