ഭാരതത്തിലെ പ്രഥമ ഡെഫ് ലോയര്‍ അഡ്വ.സാറ സണ്ണിയെ കവിന്‍ കെയര്‍ ദേശീയ അവാര്‍ഡ് നല്‍കി ആദരിച്ചു. ചെന്നൈയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. പ്രതിസന്ധികളെ അതീജീവിച്ച് പ്രാഗല്‍ഭ്യം തെളിയിച്ച അപൂര്‍വ വ്യക്തിത്വം എന്നതാണ് സാറായെ ഈ അവാര്‍ഡിനര്‍ഹയാക്കിയത് . ജഡ്ജിമാരുള്‍പ്പടയുള്ള പ്രമുഖരുള്‍പ്പെട്ട ജൂറി, സാറയെ ഈ അവാര്‍ഡിനായ് തിരഞ്ഞെടുത്തു. ചെറുപ്രായത്തില്‍ സുപ്രിം കോടതിയില്‍ വരെ കേസ് വാദിച്ചു വിജയിക്കുവാനുള്ള അവസരം ലഭിച്ചിട്ടുള്ള സാറക്ക് ദേശീയ -അന്തര്‍ദേശീയ തലത്തിലുള്ള നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. അടുത്തയിടെ സുപ്രീം കോടതിയും യൂണിസെഫും ചേര്‍ന്ന് ഡല്‍ഹിയില്‍ നടത്തിയ ‘ പ്രൊട്ടക്റ്റിംഗ് ദി റൈറ്റ്സ് ഓഫ് ചില്‍ഡ്രന്‍ ലിവിങ് വിത്ത് ഡിസെബിലിറ്റി ‘ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ നാഷണല്‍ സ്റ്റാക്കഹോള്‍ഡേഴ്സ് കോണ്‍സ്റ്റേഷനില്‍ പ്രത്യേക ക്ഷണിതാവും പേപ്പര്‍ അവതാരകയുമായിരുന്നു സാറ. ബാംഗളൂരില്‍ സ്ഥിരതാമസമാക്കിയ സീനിയര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍്റ് സണ്ണി കുരുവിള പറമ്പേട്ടിന്‍്റെയും, ബെറ്റിയുടേയും മൂന്നു മക്കളില്‍ ഇളയ മകളാണ് സാറ സണ്ണി.
കവിന്‍ കെയര്‍ ദേശീയ അവാര്‍ഡ് അഡ്വ. സാറ സണ്ണി പറമ്പേട്ടിന്
