റാന്നി ക്നാനായ മലങ്കര കത്തോലിക്ക പള്ളി പൂര്‍ണമായും ശീതികരിച്ചു

റാന്നി : സെന്‍്റ് തെരേസാസ് ക്നാനായ മലങ്കര കത്തോലിക്കാപ്പള്ളി പൂര്‍ണമായും എയര്‍കണ്ടിഷന്‍ ചെയ്തു. ഇതിന്‍െറ ഉദ്ഘാടനം വികാരി ഫാ. സനീഷ് കയ്യാലക്കകത്ത് നിര്‍വഹിച്ചു. ട്രസ്റ്റിമാരായ ഡെന്നിസ് ചെറിയപുള്ളോലില്‍, ബിനു കല്ളേലിമണ്ണില്‍, തമ്പി താമറത്ത്, കെ.സി.സി പ്രസിഡന്‍്റ് സാബു പാറാണിക്കല്‍, കെ.സി.വൈ.എല്‍ പ്രസിഡന്‍്റ് ജോയല്‍ ചെറിയപുള്ളോലില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കോട്ടയം അതിരൂപതയില്‍ പൂര്‍ണ്ണമായും എയര്‍കണ്ടീഷന്‍ ചെയ്ത ആദ്യത്തെ പള്ളിയാണ് റാന്നി. താമറത്ത്
ടി.പി പോത്തന്‍ – ഏലിയാമ്മ ദമ്പതികളുടെ സ്മരണക്കായി കുടുംബത്തിലെ കൊച്ചുമക്കള്‍ എ.സി ഫണ്ടിലേക്ക് പത്തുലക്ഷം രൂപ സംഭാവന നല്‍കി. നാല്പത്തിനാല് ടണ്ണിന്‍്റെ ബ്ളുസ്റ്റാര്‍ മെഷീന്‍ ആണ് പള്ളിയില്‍ ക്രമീകരിച്ചിരിക്കുന്നത്.

Previous Post

ചെറുകര :മുടക്കാലില്‍ M J ചാക്കോ

Next Post

കുട നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു

Total
0
Share
error: Content is protected !!